ലോക തൊഴിലാളി ദിനം; ആചരിച്ച് റാക് പൊലീസ്
text_fieldsലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് റാക് പൊലീസ്
സംഘടിപ്പിച്ച പരിപാടിയില്‍നിന്ന്
റാസല്‍ഖൈമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളികള്‍ക്ക് പ്രത്യേക പരിപാടികള്‍ ഒരുക്കി റാക് പൊലീസ്. തൊഴിലാളികളോട് ആദരവും നന്ദിയും പ്രകടിപ്പിക്കുകയെന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് സാമൂഹ്യ സംരക്ഷണ പ്രതിരോധ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അല്‍സാബി അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ നിര്‍മാണവികസന പ്രക്രിയകളില്‍ തൊഴിലാളികളുടെ പങ്ക് സ്തുത്യര്‍ഹമാണെന്നും അവര്‍ക്കുള്ള അംഗീകാരമാണ് റാക് പൊലീസ് പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യവും താമസ സൗകര്യവും ഉറപ്പാക്കുന്നതിനും അവരുടെ അവകാശവും ക്ഷേമവും സംരക്ഷിക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെ സന്തോഷവും സമൂഹ സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുന്നതിന് വിനോദ പരിപാടികളും സമ്മാന വിതരണവും നടന്നതായി അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി, എമിറേറ്റ്സ് ചാരിറ്റി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. സോഷ്യല്‍ പ്രോഗ്രാം മേധാവി മേജര്‍ മൂസ റാഷിദ് അല്‍ ഖബൂരി, സീനിയര്‍ അസി. മറിയല്‍ അല്‍ സലാമി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

