Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യവാനായിരിക്കാം;...

ആരോഗ്യവാനായിരിക്കാം; ചില പോസിറ്റിവ്​ ചിന്തകൾ

text_fields
bookmark_border
ആരോഗ്യവാനായിരിക്കാം; ചില പോസിറ്റിവ്​ ചിന്തകൾ
cancel
camera_alt

ഡോ. ​സ്​​മി​ത മു​ര​ളീ​ധ​ര​ൻ
ഇ​ൻ​റേ​ണ​ൽ മെ​ഡി​സി​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​, ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ൽ 

'ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സ​മ്പൂ​ർ​ണ ക്ഷേ​മം എ​ന്ന​താ​ണ്​ ആ​രോ​ഗ്യം എ​ന്ന​ത്​ കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. -ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​യു​ന്ന വാ​ക്യ​മാ​ണി​ത്. എ​ത്ര​ത്തോ​ളം ആ​രോ​ഗ്യ​പ​ര​മാ​യ ജീ​വി​ത​ശൈ​ലി പു​ല​ർ​ത്തു​ന്ന​വ​രാ​ണെ​ങ്കി​ലും ജ​ന്മ​നാ​ലോ ചു​റ്റു​പാ​ടു​ക​ളാ​ലോ ചി​ല​പ്പോ​ൾ അ​സു​ഖ​ബാ​ധി​ത​രാ​യേ​ക്കാം. എ​ങ്കി​ലും, ആ​രോ​ഗ്യ​മു​ള്ള മ​ന​സ്സു​ണ്ടെ​ങ്കി​ൽ ​ഇ​തെ​ല്ലാം മ​റി​ക​ട​ക്കാം. ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം എ​ന്നാ​ൽ ആ​രോ​ഗ്യ​മു​ള്ള മ​ന​സ്സ്​​ എ​ന്ന് കൂ​ടി അ​ർ​ഥ​മു​ണ്ട്. എ​ങ്കി​ലേ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടൂ. മാ​ന​സി​കാ​രോ​ഗ്യം എ​ന്നാ​ൽ ന​മ്മു​ടെ വി​കാ​ര​ങ്ങ​ളും ചി​ന്ത​ക​ളും വി​ശ്വാ​സ​ങ്ങ​ളും എ​ല്ലാം ചേ​ർ​ന്ന​താ​ണ്. ശാ​രീ​രി​ക​മാ​യി അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ക​രു​ത്തു​റ്റ മ​ന​സ്സു​ണ്ടെ​ങ്കി​ൽ എ​ല്ലാ അ​സു​ഖ​ങ്ങ​ളെ​യും പ​മ്പ ക​ട​ത്താം.


മ​ന​സ്സും ശ​രീ​ര​വും ഒ​ന്നി​ച്ചു സം​വ​ദി​ച്ചാ​ലേ ഒ​രു മ​നു​ഷ്യ​ൻ ഫി​റ്റ് ആ​കു​ന്നു​ള്ളൂ. മാ​ന​സി​ക നി​ല തെ​റ്റി വി​ഷാ​ദ രോ​ഗ​ത്തി​ൽ എ​ത്തു​മ്പോ​ൾ അ​തു ശ​രീ​ര​ത്തെ​യും ബാ​ധി​ക്കും. തി​രി​ച്ചു ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സ്സി​നെ​യും ബാ​ധി​ക്കും. ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ക എ​ന്ന​താ​ണ്​ ഇ​ക്കാ​ല​ത്ത്​ ഒ​രാ​ൾ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യം. ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യ​ത്തി​നു ക്ര​മ​മാ​യ വ്യാ​യാ​മം, സ​മീ​കൃ​ത ആ​ഹാ​രം, വി​ശ്ര​മം എ​ന്നി​വ അ​ത്യാ​വ​ശ്യ​മാ​ണ്. അ​സു​ഖ​ക​ര​മാ​യ അ​വ​സ്ഥ ഉ​ണ്ടെ​ങ്കി​ലും മു​ക​ളി​ൽ പ​റ​ഞ്ഞ​തെ​ല്ലാം പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

മാ​ന​സി​ക​മാ​യി ക​രു​ത്ത​രാ​യി​രി​ക്കാ​ൻ ചി​ല പൊ​ടി​ക്കൈ​ക​ളു​ണ്ട്. ജീ​വി​ത​ത്തി​ൽ പോ​സി​റ്റി​വ് ചി​ന്താ​ഗ​തി​ക​ൾ നി​റ​ക്കു​ക എ​ന്ന​താ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. നെ​ഗ​റ്റി​വി​നെ മാ​റ്റി നി​ർ​ത്ത​ണം. ന​മ്മു​ടെ ചു​റ്റി​ലു​മു​ള്ള​വ​രു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്ത​ണം. കു​ടും​ബ ബ​ന്ധ​ങ്ങ​ളെ​യും ന​ല്ല സു​ഹൃ​ത് ബ​ന്ധ​ങ്ങ​ളെ​യും ചേ​ർ​ത്തു നി​ർ​ത്തു​ക.

കൊ​ള​സ്ട്രോ​ൾ, ഡ​യ​ബ​റ്റി​സ്, ബ്ല​ഡ് പ്ര​ഷ​ർ, അ​മി​ത​വ​ണ്ണം എ​ന്നി​വ ജീ​വി​ത​ശൈ​ലി കൊ​ണ്ട്​ ഉ​ണ്ടാ​കു​ന്ന​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ജ​ന്മ​നാ​ലും ഇ​ത്ത​രം അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. മെ​ച്ച​പ്പെ​ട്ട ജീ​വി​ത​ശൈ​ലി പി​ന്തു​ട​ര​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത് ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ മാ​റ്റി നി​ർ​ത്താ​ൻ വേ​ണ്ടി​യാ​ണ്. ഇ​ത് ഒ​രു പ​രി​ധി വ​രെ ത​ട​യാ​ൻ ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ൾ​ക്ക്​ ക​ഴി​യും. എ​യ​റോ​ബി​ക്‌​സ്, യോ​ഗ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്താം.

കോ​വി​ഡ്​ കാ​ല​ത്ത്​ ആ​രോ​ഗ്യം സ​ം​ര​ക്ഷി​ക്കാം:

കോ​വി​ഡ് കാ​ല​ത്തു പാ​ലി​ച്ചു പോ​രാ​വു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്​ ശ്വ​സ​ന വ്യ​യാ​മ​മാ​ണ്. ശ്വ​സ​ന പ്ര​ക്രി​യ​യെ വ​ള​രെ ന​ല്ല രീ​തി​യി​ൽ ഇ​ത് സ്വാ​ധീ​നി​ക്കും. ശ​രീ​ര ശു​ദ്ധി, കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക, മാ​സ്ക് ശീ​ല​മാ​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്നി​വ​യും പ്ര​ധാ​ന​മാ​ണ്.

ആ​വ​ശ്യ​മാ​യ പ്രോ​ട്ടീ​ൻ, കാ​ർ​ബോ ഹൈ​േ​ഡ്ര​റ്റ്‌​സ്, വി​റ്റാ​മി​ൻ, മി​ന​റ​ൽ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കാ​ൻ ശ്ര​മി​ക്ക​ണം. ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദം നേ​രി​ടാ​നും മ​ന​സ്സി​നെ ശാ​ന്ത​മാ​ക്കാ​നും മെ​ഡി​റ്റേ​ഷ​നും യോ​ഗ​യും സ​ഹാ​യി​ക്കും.

ആ​രോ​ഗ്യ​മു​ള്ള മ​ന​സ്സും ശ​രീ​ര​വും വാ​ർ​ത്തെ​ടു​ക്കു​ക​യാ​ക​ട്ടെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamAster
News Summary - May be healthy; Some positive thoughts
Next Story