മവർദ്ന സംവിധാനം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
text_fieldsഅബൂദബി: ‘മവർദ്ന’ സംവിധാനം ഉപയോഗിക്കുന്നതിന് സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നൽകിവന്ന പരിശീലനത്തിെൻറ അവസാന ഘട്ടവും പൂർത്തിയായതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടിയന്തര-പ്രതിസന്ധി-ദുരന്ത സമയങ്ങളിൽ നടപ്പാക്കേണ്ടുന്ന പ്രവർത്തന പദ്ധതി വികസിപ്പിക്കുന്നതിൽ ജീവനക്കാരെ പങ്കാളികളായി ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി. വിശ്വസനീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ തയാറാക്കാനും തീരുമാനങ്ങളെടുക്കാനും ഉപകരിക്കുന്ന വിവരശേഖരവുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നതാണ് മവർദ്ന സംവിധാനത്തിെൻറ പ്രാധാന്യം.
ആരോഗ്യപരിചരണ സംവിധാനം മെച്ചപ്പെടുത്താനുള്ള നയരൂപവത്കരണ നടപടികൾ ആസൂത്രണം ചെയ്യാനും വികസിപ്പിക്കാനും ഇൗ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. ആരോഗ്യസംവിധാനങ്ങളെ ആരോഗ്യ^രോഗപ്രതിരോധ മന്ത്രാലയത്തിെൻറ ദുരന്തനിവാരണ പ്രവർത്തന കേന്ദ്രവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് മവർദ്ന എന്ന് കേന്ദ്രം ഡയറക്ടർ ഡോ. അബ്ദുൽ കരീം അബ്ദുല്ല ആൽ സറൂനി പറഞ്ഞു. മന്ത്രാലയത്തിെൻറ പ്രധാന ഒാഫിസുകളും രാജ്യത്തെ വിവിധ ആരോഗ്യപരിചരണ കേന്ദ്രങ്ങളും തമ്മിൽ തടസ്സമില്ലാത്ത വിവര കൈമാറ്റം ശക്തിപ്പെടുത്താൻ സംവിധാനം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
