Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍...

അബൂദബിയില്‍ പാര്‍ക്കിങ് പിഴ വന്‍തോതില്‍ കുറച്ചു

text_fields
bookmark_border
അബൂദബിയില്‍ പാര്‍ക്കിങ് പിഴ വന്‍തോതില്‍ കുറച്ചു
cancel

അബൂദബി: പാര്‍ക്കിങ് പിഴയില്‍ വലിയ കുറവ് വരുത്തിയതായി അബൂദബി നഗര-ഗതാഗത വകുപ്പിന്‍െറ സമഗ്ര ഗതാഗത കേന്ദ്രം (ഐ.ടി.സി) ശനിയാഴ്ച അറിയിച്ചു. താമസയിടങ്ങളിലെ അധനധികൃത പാര്‍ക്കിങ്ങിനുള്ള പിഴ 500 ദിര്‍ഹത്തില്‍നിന്ന് 200 ആയി കുറച്ചതായി മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് ആല്‍ മുഹൈരി പറഞ്ഞു. 
പിഴ ചുമത്തി നാല് മണിക്കൂറിന് ശേഷം മാത്രമേ കാറുകള്‍ പിടിച്ചെടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. 
ബസുകള്‍, ടാക്സികള്‍ എന്നിവയുടെ പാര്‍ക്കിങ് ഇടങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്താലുള്ള പിഴ 1000 ദിര്‍ഹത്തില്‍നിന്ന് 500 ആയി കുറച്ചു. രണ്ട് പാര്‍ക്കിങ് ഇടങ്ങള്‍ ഉപയോഗപ്പെടുത്തി വാഹനം നിര്‍ത്തിയിട്ടാലുള്ള പിഴ 300 ദിര്‍ഹത്തില്‍നിന്ന് 200 ആയും ഒരു പാര്‍ക്കിങ് സ്ഥലത്തേക്ക് നിര്‍ദേശിക്കപ്പെടാത്ത പെര്‍മിറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനുള്ള പിഴ 200ല്‍നിന്ന് 100 ദിര്‍ഹമായും കുറച്ചു. 
അതേസമയം, അഗ്നിബാധയില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാലുള്ള പിഴകളില്‍ മാറ്റംവരുത്തിയിട്ടില്ല. ഒരേ പാര്‍ക്കിങ് സ്ഥലത്ത് മൂന്ന് ദിവസത്തിലധികം തുടര്‍ച്ചയായി നിര്‍ത്തിയിട്ടാല്‍ വാഹനം പിടിച്ചെടുക്കുയും ചെയ്യും.
രണ്ട് പാര്‍ക്കിങ് നിയമലംഘനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയതായും മുഹമ്മദ് ഹമദ് ആല്‍ മുഹൈരി വ്യക്തമാക്കി. വ്യാജ പെര്‍മിറ്റുകളോ ടിക്കറ്റുകളോ ഉപയോഗിക്കുന്നതാണ് ഇതിലൊന്ന്. ഈ നിയമലംഘനത്തിന് 10,000 ദിര്‍ഹം പിഴ ഈടാക്കും. 
മുമ്പ് ഉപയോഗിച്ച ടിക്കറ്റുകളില്‍ കുടിശ്ശികയുള്ള തുക അടക്കാതിരിക്കലാണ് രണ്ടാമതായി ഉള്‍പ്പെടുത്തിയ നിയമലംഘനം. ഇതിന് 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. 
മവാഖിഫിന്‍െറ നിയമങ്ങള്‍ അനുസരിക്കണമെന്നും നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നും മവാഖിഫ് അധികൃതര്‍ ഡ്രൈവര്‍മാരെ ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - mawaqif
Next Story