മച്ചാൻമാെര കാണണ്ടേ, മനസ്സറിഞ്ഞ് ചിരിക്കണ്ടേ
text_fieldsദുബൈ: ഭാസിയും ബഹദൂറും, പാച്ചുവും കോവാലനും, ബോബനും മോളിയും... മലയാളിയുടെ മനസിനുള്ള ിൽ ചിരിയുടെയും ചിന്തയുടെയും അകമ്പടിയോടെ ഇൻബിൽറ്റ് ആയിപ്പോയ കിടിലൻ കോംബോകള ാണ് ഇവരെല്ലാം. ഇന്ന് ആ സ്ഥാനത്തിന് അർഹരായ േജാഡികളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ആ രുെടയും മനസിൽ ആദ്യമെത്തുക ഇൗ പേരുകളാണ്- കല്ലുവും മാത്തുവും. മജീഷ്യൻ, നർത്തകൻ, പാട് ടുകാരൻ, പാചക വിദഗ്ധൻ എന്നിങ്ങനെ ജഗജാഗ കില്ലാഡിയാണ് കല്ലു എന്ന രാജ് കലേഷ്. അരുൺ മാത്യു എന്ന മാത്തുക്കുട്ടി ആള് വേറൊരു ലെവൽ. റേഡിയോ ജോക്കി, സ്ക്രിപ്റ്റ് ൈററ്റർ, അഭിമുഖക്കാരൻ, സഞ്ചാരി എന്നിങ്ങനെ സകലകുലാവിത്തരങ്ങളും കൈയിലുണ്ട്.
വീട്ടുകാർക്ക് ഒപ്പമിരുന്ന് ആസ്വദിക്കാൻ കഴിയുന്ന, അശ്ലീലത്തിെൻറയും ദ്വയാർഥത്തിെൻറയും മാലിന്യമില്ലാത്ത തമാശകളും മനസിനെ ആഴത്തിൽ സ്വാധീനിക്കുന്ന നവതലമുറ അനുഭവങ്ങളുമാണ് ഇൗ ചെറുപ്പക്കാർ മലയാളി േപ്രക്ഷകന് നൽകുന്ന ഏറ്റവും വലിയ സംഭാവന. അതു കൊണ്ടു തന്നെയാണ് പ്രായമായവർ മുതൽ കൊച്ചു പയ്യൻമാർക്ക് വരെ ഇൗ മച്ചാൻമാർ പ്രിയങ്കരൻമാരാകുന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള പ്രവാസികളുടെയും കുടുംബ സംഗമ പരിപാടി കൂടിയായി മാറുന്ന കമോൺകേരളയിൽ ചിരിയുടെയും ചിന്തയുടെയും ചാക്കുകെട്ടുകളും പേറി ഇവരുണ്ടാവും.
ചെറുപ്പം മുതലേ ദാനശീലരായതു കൊണ്ട് കൈ നിറയെ സമ്മാനങ്ങളുമായാണ് വരിക. സമ്മാനത്തിന് അർഹരാവാൻ താൽപര്യമുള്ളവർ ഇന്നു തന്നെ ഒരു കുടുംബ സെൽഫിയെടുത്ത് 0568957204 നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യണം. കുടുംബമെന്നുപറയുേമ്പാൾ അണുകുടുംബവും കൂട്ടുകുടുംബവും പെടും. മുത്തഛനെയും അമ്മാവനെയുമൊക്കെ സെൽഫിക്ക് പിടിച്ചു നിർത്താം. സെൽഫി അയക്കുന്നവർ വെള്ളിയാഴ്ച കുടുംബ സമേതം എക്സ്പോ സെൻററിൽ എത്തണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കല്ലുവിെൻറയും മാത്തുവിെൻറയും മത്സരങ്ങളിൽ പെങ്കടുക്കുകയും ചെയ്യാം. കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും പ്രോത്സാഹനം നൽകുന്ന രീതിയിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഫൈനൽ റൗണ്ടിെലത്തുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വേറെയുമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതലാണ് ഇരുവരുടെയും തേരോട്ടം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
