മാസ്റ്റർ കാർഡുള്ളവർക്ക് ഇനി ലുലു മണി ആപ് വഴി പണം അയക്കാം
text_fieldsലുലു എക്സ്േചഞ്ചും മാസ്റ്റർ കാർഡും തമ്മിലുള്ള പങ്കാളിത്തകരാർ ഒപ്പുവെച്ചശേഷം മാസ്റ്റർകാർഡ് സീനിയർ വൈസ് പ്രസിഡൻറും മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക െപ്രാഡക്ട്
തലവനുമായ ഗൗരങ് ഷാ, ലുലു ഫിനാൻഷ്യൽ ഗ്രൂപ് ജി.സി.സി- ഇന്ത്യ വൈസ് പ്രസിഡൻറ് നാരായൺ പ്രധാൻ എന്നിവർ
ദുബൈ: മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉടമകൾക്ക് ലുലു മണി ആപ് വഴി പണം അയക്കാനുള്ള സംവിധാനം നിലവിൽവന്നു. ഇതുസംബന്ധിച്ച പങ്കാളിത്തക്കരാറിൽ ലുലു എക്സ്ചേഞ്ചും മാസ്റ്റർകാർഡ് അധികൃതരും ഒപ്പുവെച്ചു.
യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് ലളിതവും വേഗത്തിലും സുരക്ഷിതവുമായി പണമടക്കാൻ ലക്ഷ്യമിട്ടാണ് പങ്കാളിത്തം. മാസ്റ്റർകാർഡ്– ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക 'മർച്ചൻറ് ട്രാൻസാക്ഷൻ ഫീസ്' ഈടാക്കില്ല എന്നതും പ്രത്യേകതയാണ്.
ഡിജിറ്റൽ പേമെൻറുകൾക്കായി ഇത്തരം സൗകര്യം ഒരുക്കുന്ന യു.എ.ഇയിലെ ആദ്യത്തെ എക്സ്ചേഞ്ച് ഹൗസായി ലുലു എക്സ്ചേഞ്ച് മാറും. ലുലു എക്സ്ചേഞ്ച് പോലുള്ള സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാസ്റ്റർകാർഡ് സീനിയർ വൈസ് പ്രസിഡൻറും മിഡ്ലീസ്റ്റ് ആൻഡ് ആഫ്രിക്ക പ്രോഡക്ട് തലവനുമായ ഗൗരങ് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

