മേക് എ വിഷ് ഫൗണ്ടേഷന്‍റെ 'റൺ ഫോർ എ വിഷി'ൽ വൻ പങ്കാളിത്തം
text_fieldsഅബൂദബി: 'മേക് എ വിഷ്'ഫൗണ്ടേഷൻ സംഘടിപ്പിച്ച നാലാമത് 'റൺ ഫോർ എ വിഷ്'പരിപാടിയിൽ എണ്ണൂറിലേറെ പേർ പങ്കെടുത്തു. ഗുരുതര രോഗമുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേക് എ വിഷ് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളും വീൽചെയറിൽ ഇരിക്കുന്ന കുട്ടികളടക്കമാണ് സായിദ് സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച റൺ ഫോർ എ വിഷിൽ സംബന്ധിച്ചത്.
വിവിധ പ്രായത്തിലുള്ളതും വിവിധ രാജ്യക്കാരുമായ അനേകം പേർ ഓട്ടത്തിൽ സംബന്ധിച്ചതിൽ ഫൗണ്ടേഷൻ സി.ഇ.ഒ ഹാനി അൽ സുബൈദി സന്തോഷം പ്രകടിപ്പിച്ചു. യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ശൈഖ് ഡോ. സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാന്റെ പത്നി ശൈഖ ശൈഖ ബിൻത് സെയ്ഫ് ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ രക്ഷാകർത്വത്തിലായിരുന്നു 'റൺ ഫോർ എ വിഷ്'സംഘടിപ്പിച്ചത്.
2.5, 5, 10 കിലോമീറ്ററുകളിലായാണ് ഓട്ടം സംഘടിപ്പിച്ചത്. അൽഹുസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസും 96 മണിക്കൂറിനുള്ളിലെ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റും ലഭിച്ചവർക്ക് മാത്രമായിരുന്നു പങ്കെടുക്കാൻ അവസരം. യു.എ.ഇയിലും വിദേശത്തുമായി അയ്യായിരത്തിലേറെ കുട്ടികളുടെ ആഗ്രഹങ്ങളാണ് ഫൗണ്ടേഷൻ ഇതുവരെ സഫലീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
