Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റാസൽഖൈമ ജസീറ തുറമുഖത്ത് കപ്പലില്‍ വന്‍ തീപിടിത്തം
cancel
Homechevron_rightGulfchevron_rightU.A.Echevron_rightറാസൽഖൈമ ജസീറ...

റാസൽഖൈമ ജസീറ തുറമുഖത്ത് കപ്പലില്‍ വന്‍ തീപിടിത്തം

text_fields
bookmark_border

റാസല്‍ഖൈമ: റാക് ജസീറ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടന്നു വന്നിരുന്ന കപ്പലി​െൻറ ക്യാബിനിലാണ് തീ പടര്‍ന്നത്. സംഭവമറിഞ്ഞത്തെിയ അഗ്​നിശമന വിഭാഗത്തി​െൻറ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തീ അണക്കാന്‍ സഹായിച്ചു.

പുലർച്ച 1.20ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാലോളം സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്​നിശമന സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപിടിത്തത്തി​െൻറ കാരണം വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras al KhaimahMassive fireJazeera port
News Summary - Massive fire on ship in Ras al Khaimah Jazeera port
Next Story