Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

text_fields
bookmark_border
വ്യവസായ മേഖല ആറിലെ ഓട്ടോ സ്‌പെയർ പാർട്‌സ് വെയർഹൗസിലാണ് തീപിടിത്തം
ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം
cancel
camera_alt

ഷാർജ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം

ഷാർജ: വ്യവസായ മേഖല ആറിലെ ഓട്ടോ സ്‌പെയർ പാർട്‌സ് വെയർഹൗസിൽ ശനിയാഴ്ച വൈകീട്ട് 4.20ന് വൻ തീപിടിത്തമുണ്ടായതായി സിവിൽ ഡിഫൻസ് പറഞ്ഞു. അപകടകാരണം സ്ഥിരീകരിച്ചിട്ടില്ല. ആളപായമില്ലെന്ന് അധികൃതർ പറഞ്ഞു. വൻ നാശനഷ്​ടം കണക്കാക്കുന്നു.

നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശത്ത് തീപിടിച്ച വിവരം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ് രക്ഷക്കെത്തുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകട സമയത്ത് ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും തീ കണ്ടയുടൻ സുരക്ഷിത ഇടങ്ങളിലേക്ക് മാറുകയായിരുന്നു. അപകടസ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പ്രദേശമാകെ പുകപടലവും രൂക്ഷഗന്ധവും നിറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story