Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ലേ​ബ​ര്‍...

റാ​ക് ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ വ​ന്‍തീ​പ്പി​ടി​ത്തം; 44 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സി​വി​ല്‍ ഡി​ഫ​ന്‍സ്

text_fields
bookmark_border
റാ​ക് ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ വ​ന്‍തീ​പ്പി​ടി​ത്തം; 44 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സി​വി​ല്‍ ഡി​ഫ​ന്‍സ്
cancel
camera_alt

ചൊ​വ്വാ​ഴ്ച രാ​ത്രി റാ​സ​ല്‍ഖൈ​മ​യി​ലെ ലേ​ബ​ര്‍ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്തം

റാ​സ​ല്‍ഖൈ​മ: റാ​ക് പോ​ര്‍ട്ടി​ന് സ​മീ​പം ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ വ​ന്‍ അ​ഗ്​​നി​ബാ​ധ. അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​ത്തി​െൻറ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.40നാ​ണ് തീ​പ്പി​ടി​ത്ത വി​വ​രം ല​ഭി​ച്ച​തെ​ന്ന് റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ല്‍ സാ​ബി പ​റ​ഞ്ഞു.

അ​ല്‍ മ്യാ​രീ​ദ് കേ​ന്ദ്ര​മാ​യ സ്ഥാ​പ​ന​ത്തി​െൻറ ക്യാ​മ്പി​ലാ​യി​രു​ന്നു അ​ഗ്​​നി​ബാ​ധ. വി​വ​ര​മ​റി​​ഞ്ഞെ​ത്തി​യ സു​ര​ക്ഷ​സേ​ന സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍ ക​രു​ത​ലു​ക​ള്‍ എ​ടു​ക്കു​ക​യും ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന 44 തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. തീ​പ്പി​ടി​ത്ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​താ​ണ് സം​ഭ​വ​മെ​ന്നും അ​ല്‍ സാ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworkersRack labour Camp
Next Story