അനധികൃത മസാജ് സെൻററുകളുടെ ചതിയിൽ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
text_fieldsദുബൈ: പൊലീസും നഗരസഭയും ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പുകൾ ഗൗനിക്കാതെ അനധികൃത മസാജ് സംഘങ്ങളുടെ വലയിൽ കുടുങ്ങി പണവും മാനവും നഷ്ടപ്പെടുത്തിയ പ്രവാസികളിൽ ഒേട്ടറെ മലയാളികളും. ലൈസൻസ് ഇല്ലാതെ മസാജ്, ബ്യൂട്ടി പാർലറുകളും സലൂണുകളും നടത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ നിയമം കാറ്റിൽ പറത്തി നിരവധി സംഘങ്ങളാണ് അനാശ്യാസകരമായ മസാജിങ് നടത്തി വരുന്നത്. തങ്ങളുടെ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി കയ്യിലുള്ള പണം മുഴുവൻ തട്ടിയെടുക്കുകയും നഗ്നരാക്കി നിർത്തി ഫോേട്ടാ എടുത്ത് പ്രചരിപ്പിക്കുെമന്ന് ഭീഷണിപ്പെടുത്തി ഇറക്കി വിടുകയുമാണ് ഇവരുടെ രീതി. മർദനമാണ് ഇവിടെ നിന്ന് ലഭിക്കുന്ന മസാജ്. ഇത്തരം തട്ടിപ്പ് നടത്തിയ ഒരു സംഘത്തെ കഴിഞ്ഞ ദിവസം ദുബൈ പൊലീസ് പിടികൂടിയിരുന്നു. തട്ടിപ്പിനിരയായവർ െപാലീസിൽ പരാതി നൽകിയതിനാൽ മാത്രമാണ് പ്രതികൾ കുടുങ്ങിയത്. എന്നാൽ മലയാളികളുൾപ്പെടെ പണം നഷ്ടപ്പെട്ട പലരും പുറത്തറിഞ്ഞാൽ മാനവും പോകുമെന്ന പേടിയിൽ തങ്ങളുടെ അനുഭവം മൂടിവെച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളും കാറിൽ കുത്തിവെക്കുന്ന ചിത്രമുള്ള കാർഡുകളും മുഖേനയാണ് അനധികൃത സംഘങ്ങള്‍ ഇരകളെ ആകർഷിക്കുന്നത്. ദേര, ബര്‍ദുബൈ, നായിഫ് , കറാമ, സത് വ, ടീകോം, അല്‍ നഹദ, ഖിസൈസ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അനധികൃത കേന്ദ്രങ്ങളുണ്ട്. ആളുകളെ പ്രലോഭിപ്പിച്ച് ഇവരുടെ അടുത്തെത്തിക്കാൻ ഏജൻറുമാരുമുണ്ട്. കറാമയിലെ ഒരു കെട്ടിടത്തിൽ മാത്രം 12 മസാജ് കേന്ദ്രങ്ങൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ റെയ്ഡിന് വരുന്നത് നിരീക്ഷിക്കാൻ അത്യാധുനിക കാമറകൾ ഘടിപ്പിച്ചാണ് ഇവയുടെ പ്രവർത്തനം.
സ്ത്രീകളുടെ അംഗീകൃത മസാജ് കേന്ദ്രങ്ങളിൽ പുരുഷന്മാർക്കും പുരുഷന്മാര്‍ക്കുള്ളതില്‍ സ്ത്രീകളും പ്രവേശിക്കരുത് എന്നാണ് നിയമം.
എന്നാൽ അനധികൃത കേന്ദ്രങ്ങളുടെ പരസ്യവാചകം തന്നെ വിവിധ നാടുകളിൽ നിന്നുള്ള സ്ത്രീകളുടെ സേവനം എന്നാണ്. സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്ത് കരകൗശല ഉൽപന്നങ്ങൾ വിൽക്കുന്നതിനു പോലും ലൈസൻസ് വേണമെന്നിരിക്കെ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം മൊബൈൽ നമ്പറും വാട്ട്സ്ആപ്പ് നമ്പറും നൽകിയാണ് മസാജ് തട്ടിപ്പുകാർ ആളെ പിടിക്കുന്നത്.
ആവശ്യക്കാരെ കണ്ടെത്താൻ ഇവര്‍ പ്രചരിപ്പിക്കുന്ന വിസിറ്റിംഗ് കാര്‍ഡുകള്‍ വീടുകളിലേക്ക് വരെ എത്തി തുടങ്ങിയതാണ് മറ്റൊരു തലവേദന. നഗ്നചിത്രങ്ങളും ഫോൺനമ്പറുമടങ്ങുന്ന കാര്‍ഡുകള്‍ കുട്ടികളുമായി പുറത്തിറങ്ങുന്നവരുടെ മാനം കെടുത്തുന്നു. ആളുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലെ റോഡിലും വഴിയോരങ്ങളിലും നാല്‍ക്കവലകളിലും ബസ് സ്റ്റോപ്പുകളിലും പാര്‍കിംഗ് ലോട്ടുകളിലും നിര്‍ത്തിയിട്ട വാഹനങ്ങളിൽ ഇത്തരം ഫോട്ടോ പതിച്ച കാര്‍ഡുകള്‍ നിറയുന്നു. പള്ളികളിൽ നമസ്കരിച്ച് മടങ്ങിയെത്തുന്നവരുടെ വാഹനങ്ങളുടെ ചില്ലുകളിലും പലപ്പോഴും ഇത്തരം കാർഡുകൾ നിറഞ്ഞിരിക്കും. ചിലയിടങ്ങളില്‍ ഫ്ലാറ്റുകളിലും വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. കുടുംബമായി താമസിക്കുന്നവരുടെ ഡോറുകളില്‍ പോലും മസാജ് കാര്‍ഡുകള്‍ നിക്ഷേപിക്കുന്ന സംഘം നിരന്തര ശല്യമാവുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ പൊലീസുകാരനെ അക്രമിച്ച സംഭവം കോടതിയിലുണ്ട്. മസാജ് കാർഡ് വിതരണത്തിനിടെ പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
