പരമ്പരാഗത ആഘോഷ നിറവിൽ റാസൽഖൈമയില്‍ സമൂഹ വിവാഹം
text_fieldsറാസല്‍ഖൈമ: ഇമാറാത്തി പാരമ്പര്യത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും നിറവില്‍ റാസല്‍ഖൈമയില്‍ 16ാമത് സമൂഹ വിവാഹം. റാസല്‍ഖൈമ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ 38 യുവതീ-യുവാക്കളാണ് വിവാഹിതരായത്. പരമ്പരാഗത വേഷത്തിലെത്തിയ വധൂവരന്മാരും കുടുംബാംഗങ്ങളും സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
വേദിയിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സഊദിനെ പരമ്പരാഗത ആചാരങ്ങളൊരുക്കിയാണ് സ്വീകരിച്ചത്. നവദമ്പതികളെയും കുടുംബാംഗങ്ങളെയും അഭിവാദ്യം ചെയ്ത കിരീടാവകാശി കലാവിരുന്നുകള്‍ ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യുവാക്കള്‍ക്ക് വിവാഹ ജീവിതത്തിന് പിന്തുണ നല്‍കുന്നതിനും സമൂഹത്തില്‍ ഐക്യവും പരസ്പര സഹകരണവും വളര്‍ത്തുന്നതിനുമുള്ള റാസല്‍ഖൈമയുടെ സാമൂഹിക പദ്ധതികളുടെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. പാരമ്പര്യവും സാമൂഹിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം സമൂഹ വിവാഹങ്ങള്‍ യുവതലമുറയില്‍ കുടുംബത്തിന്‍റെ പ്രാധാന്യം ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

