തറാവീഹ് നമസ്കാരവും വീടുകളിൽ
text_fieldsദുബൈ: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യം ശക്തമായ പ്രവർത്തനങ്ങൾ തുടരു ന്ന പശ്ചാത്തലത്തിൽ ഇത്തവണത്തെ റമദാനിലെ തറാവീഹ് നമസ്കാരവും വീടുകളിൽനിന്നുതന്നെ നിർവഹിക്കണം. പൊതുജനസമ്പർക്കം പൂർണമായി ഇല്ലാതാക്കുന്നതിനായി ജുമുഅ നമസ്കാരം പോലും ഉപേക്ഷിച്ച് പള്ളികൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ മേൽനടപടി തുടരാൻതന്നെയാണ് തീരുമാനം.
വിശുദ്ധ റമദാൻ മാസത്തിലെ പ്രാർഥനകളും നമസ്കാരങ്ങളും അഞ്ചുനേരത്തെ ദൈനംദിന നമസ്കാരങ്ങൾ പോലെ വീടുകളിൽ നിന്നുതന്നെ നിർവഹിക്കണമെന്ന് ദുബൈ ഔഖാഫ് പ്രഖ്യാപിച്ചു. പള്ളികൾ അടച്ചിരിക്കുന്നതിനാൽ വീടുകളിൽ തന്നെ പ്രാർഥനകൾ തുടരണമെന്നും വകുപ്പ് പ്രസ്താവനയിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
