Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഷി ‘സ്മൃ​തി സ​ന്ധ്യ’...

മ​ഷി ‘സ്മൃ​തി സ​ന്ധ്യ’ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
book release
cancel
camera_alt

എ​ഴു​ത്തു​കാ​ര​ൻ വെ​ള്ളി​യോ​ട​ൻ എ​ഴു​തി​യ ‘ഉ​പ്പ​യാ​ണെ​ന്‍റെ പ്രാ​ർ​ഥ​ന’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ

ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​ന​മാ​യ ‘സ​ലാ​ത്ത് അ​ബ്ബ’​യു​ടെ പ്ര​കാ​ശ​നം ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ഷാ​ബു

കി​ളി​ത്ത​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: എ​ഴു​ത്തു​കൂ​ട്ടാ​യ്മ​യാ​യ ‘മ​ഷി’ സം​ഘ​ടി​പ്പി​ച്ച മ​ഷി സ്മൃ​തി സ​ന്ധ്യ, ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ ഏ​ഴ് പു​സ്ത​ക​ങ്ങ​ൾ എ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി ദു​ബൈ ബ​ർ​ജു​മാ​നി​ലെ ബി ​ഹ​ബ്ബി​ൽ ന​ട​ന്നു. എ​ഴു​ത്തു​കാ​ര​ൻ വെ​ള്ളി​യോ​ട​ൻ എ​ഴു​തി​യ ഉ​പ്പ​യാ​ണെ​ന്‍റെ പ്രാ​ർ​ഥ​ന എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​ന​മാ​യ ‘സ​ലാ​ത്ത് അ​ബ്ബ’​യു​ടെ പ്ര​കാ​ശ​നം ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​നാ​യ ജോ​യ് ഡാ​നി​യ​ൽ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. വി​വ​ർ​ത്ത​ക സ​ജി​ന പ​ണി​ക്ക​ർ, പ്ര​സാ​ധ​ക​ൻ ബാ​ലാ​ജി ഭാ​സ്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ഴു​ത്തു​കാ​രി അ​നൂ​ജ സ​നൂ​ബ് പു​സ്ത​ക പ​രി​ച​യം ന​ട​ത്തി.

ഈ ​വ​ർ​ഷ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശി​ത​മാ​കു​ന്ന മ​ഷി​യു​ടെ 24 എ​ഴു​ത്തു​കാ​ർ ചേ​ർ​ന്നെ​ഴു​തി​യ ‘അ​ദൃ​ശ്യം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പ്ര​കാ​ശ​ന​വും, മ​ഷി​യി​ലെ എ​ഴു​ത്തു​കാ​രാ​യ മ​ഞ്ജു ദി​നേ​ശ് എ​ഴു​തി​യ ‘അ​ത്ര​മേ​ൽ’, ലൂ​ക്കോ​സ് ചെ​റി​യാ​ന്‍റെ ‘ഉ​ട​ലാ​ഴി’, സ​ജി​ന പ​ണി​ക്ക​രു​ടെ ‘ഓ​ർ​മ്മ​പ്പാ​തി’, സ​ജ​ന അ​ബ്ദു​ല്ല​യു​ടെ ‘അ​നാ​ഹ​ത’, സി​റാ​ജ് നാ​യ​രു​ടെ നോ​വ​ൽ ‘ശി​വ​ന്‍റെ സ​മ​യം’ (ര​ണ്ടാം പ​തി​പ്പ്) എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ക​വ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​ഗോ​പി​നാ​ഥ​ൻ, ഗീ​ത മോ​ഹ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ.​കെ ദി​നേ​ശ​ൻ, പ്ര​വീ​ൺ പാ​ല​ക്കീ​ൽ, കെ.​വി സാ​ബി​ർ, ജാ​സ്മി​ൻ, ആ​ർ​ത​ർ വി​ല്യം, ല​ക്ഷ്മ​ണ​ൻ, അ​ഖി​ലേ​ഷ് പ​ര​മേ​ശ്വ​ർ, ര​മ്യ മ​ണി, ദൃ​ശ്യ ഷൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Mashi Smriti Sandhya
Next Story