മസ്ഫൂത്ത് മൗണ്ടൻ റേസ് സമാപിച്ചു
text_fieldsമസ്ഫൂത്ത് മൗണ്ടൻ റേസിൽനിന്ന്
അജ്മാന്: മസ്ഫൂത്ത് മൗണ്ടൻ റേസ് മൂന്നാം പതിപ്പിന് വിജയകരമായ സമാപനം. മസ്ഫൂത്ത് മ്യൂസിയത്തിൽനിന്ന് ആരംഭിച്ച ഓട്ടം പ്രകൃതിരമണീയമായ പർവതപ്രദേശങ്ങളിലൂടെ എട്ടു കി.മീറ്റർ പിന്നിട്ട് അവസാനിച്ചു. കായിക ടീമുകളുടെയും വിവിധ ഗ്രൂപ്പുകളുടെയും പങ്കാളിത്തത്തിന് മത്സരം സാക്ഷ്യംവഹിച്ചു. നിരവധി പ്രഫഷനലുകൾ, അമച്വർമാർ, റണ്ണിങ് സ്പോർട്സ് ആരാധകർ തുടങ്ങിയവര്‍ പങ്കെടുത്തു. ഇമാറാത്തി വിഭാഗമായും ഓപൺ വിഭാഗമായും വിവിധ പ്രായക്കാര്‍ക്ക് മത്സരങ്ങള്‍ അരങ്ങേറി. മത്സരാർഥികൾക്ക് പ്രകൃതി, ഫാമുകൾ, താഴ്വരകൾ എന്നിവക്കിടയിൽ കറങ്ങുന്ന അനുഭവം പ്രദാനം ചെയ്താണ് ട്രാക്കുകൾ രൂപകൽപന ചെയ്തിരുന്നതെന്ന് അജ്മാനിലെ വിനോദസഞ്ചാര വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമി പറഞ്ഞു. അൽഖുദ്ര സ്പോർട്സ് സർവിസസ് കമ്പനിയുടെ സഹകരണത്തോടെയാണ് അജ്മാന് വിനോദസഞ്ചാര വകുപ്പ് മത്സരം സംഘടിപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

