മസ്ദർ സിറ്റി സ്വയംനിയന്ത്രിത വാഹനം പുറത്തിറക്കി
text_fieldsഅബൂദബി: അബൂദബിയുടെ സുസ്ഥിര നഗര വികസന കമ്പനി മസ്ദർ സിറ്റി സ്വയംനിയന്ത്രിത വാഹനം ഒൗദ്യോഗികമായി പുറത്തിറക്കി. ഫ്രഞ്ച് കമ്പനിയായ ‘നവ്യ’യുടെ വാഹനമാണ് പുറത്തിറക്കിയത്. ഉദ്ഘാടന ചടങ്ങിൽ അബൂദബി ഗതാഗത വകുപ്പ്, അബൂദബി പൊലീസ്, ഫ്രഞ്ച് എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പെങ്കടുത്തു. പുതുതായി പുറത്തിറക്കിയ വാഹനത്തിൽ 12 പേർക്ക് യാത്ര ചെയ്യാം. എട്ട് സീറ്റുകളുണ്ട്. സമ്പൂർണ സ്വയംനിയന്ത്രിതമായ ഇൗ വാഹനം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. മസ്ദർ സിറ്റിയിലെ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് മുഖ്യ കെട്ടിടത്തിലേക്ക് ഇൗ വാഹനം ഉടൻ ഗതാഗതം ആരംഭിക്കും. മസ്ദർ സിറ്റിക്ക് നേരത്തെ തന്നെ സ്വയം നിയന്ത്രിയ പേഴ്സനൽ റാപിഡ് ട്രാൻസ്പോർട്ട് സംവിധാനമുണ്ട്.
