ചന്ദ്രഗിരി ക്ലബ്ബ് ഫുട്ബാൾ: മേരിലാൻറ് എഫ്.സി. ജേതാക്കൾ
text_fieldsദുബൈ: ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ് യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻറ് ബിൽഡേർസ് അഖിലേന്ത്യ സെവൻസ് ഫുട്ബാളിൽ മുംബൈ മേരിലാൻറ് എഫ്സി ജേതാക്കളായി. റെയ്ഞ്ചർ ഒരവങ്കര റണ്ണേഴ്സായി. കമ്മിറ്റി ചെയർമാൻ ആസിഫ് ബി.എ ട്രോഫി സമ്മാനിച്ചു. മികച്ച കളിക്കാരായി ഗ്ലിൻ, റിസി,സിനാൻ, നിയാസ് എന്നിവരെ തെരഞ്ഞെടുത്തു. റാഫി ഫില്ലിക്ക് എം.എ മുഹമ്മദ് കുഞ്ഞി ഉപഹാരം നൽകി. ഷഫീഖ് ബദറു സാമ, റിയാസ് അപ്സര, സുഹൈർ യഹ്യ തളങ്കര, ഹനീഫ ടീ.ആർ, ഹാരിസ് കല്ലട്ര, ഖാലിദ് എ.ആർ, അഷറഫ് , റൗഫ് കെ.ജി.എൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.കൺവീനർ റാഫി മാക്കോട് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
