‘മരുപ്പച്ച’ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിൾ ദുബൈ നോർത്ത് സോൺ സംഘടിപ്പിച്ച ‘മരുപ്പച്ച’ സഹവാസ ക്യാമ്പ്
ദുബൈ: രിസാല സ്റ്റഡി സർക്കിൾ ദുബൈ നോർത്ത് സോൺ ‘മരുപ്പച്ച’ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. റാസൽഖൈമയിൽ നടന്ന ക്യാമ്പ് ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് സെക്രട്ടറി മുസ്തഫ കൂടല്ലൂർ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകൾക്ക് സകരിയ ശാമിൽ ഇർഫാനി, ഫൈസൽ ബുഖാരി, ജാഫർ കണ്ണപുരം, മുഹമ്മദലി കിനാലൂർ, താജുദ്ദീൻ വെളിമുക്ക്, മുഹമ്മദ് ഫബാരി, നിസാർ പുത്തമ്പള്ളി, ശുഐബ് നഈമി, അഷ്റഫ് പാലക്കോട്, ഹകീം ഹസനി, സഈദ് കരീം നൂറാനി, നസീം അലി നൂറാനി, ഉമർ നിസാമി, പ്രേംകുമാർ, മുഹമ്മദ് റിഷാദ് എന്നിവർ നേതൃത്വം നൽകി.
പഠനം, ചര്‍ച്ച, സംവാദം, കായിക ഇനം തുടങ്ങി വൈവിധ്യമാർന്ന സെഷനുകൾക്ക് വേദിയായ ക്യാമ്പിൽ പ്രതിനിധികളായി സോണിലെ പത്തു സെക്ടറിൽനിന്ന് 79 പേർ പങ്കെടുത്തു. സമസ്ത കേരള സുന്നി ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ ലൈവായി ക്യാമ്പിൽ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

