'മരുപ്പച്ചതേടി' പ്രകാശനം ചെയ്തു
text_fields‘മരുപ്പച്ചതേടി’ ആൽബം സലീം നൂറിന് നൽകി മുരളി മംഗലത്ത് പ്രകാശനം ചെയ്യുന്നു
ദുബൈ: ജീവിതപ്രാരബ്ധങ്ങളിൽ നിന്നും കരകയറാൻ വീടും നാടും വിട്ട് പ്രവാസം തുടങ്ങിയ ജീവിതങ്ങൾ ആസ്പദമാക്കി എഴുതിയ ആൽബം 'മരുപ്പച്ചതേടി' പ്രകാശനം ചെയ്തു. പ്രവാസി ഇന്ത്യ ദുബൈ സംഘടിപ്പിച്ച ചടങ്ങിൽ കവിയും അധ്യാപകനുമായ മുരളി മംഗലത്ത് പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ സലീം നൂർ ഏറ്റുവാങ്ങി. കവി അക്ബർ അണ്ടത്തോട്, നൗഷാദ് കാരാളിക്കോണം, ജബ്ബാർ പുഞ്ചക്കോട്, ഹംസ നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു. ഷിജു.എസ് വിസ്മയ ചന്തവിള രചനയും സംഗീതവും നൽകി. പ്രവാസ ഗായകൻ റഷീദ് പള്ളിക്കലാണ് ഗാനം ആലപിച്ചത്. ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കിച്ചേരി. മൂസിക് (Mooosick) യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.

