മാർതോമ യുവജനസഖ്യം കൺവെൻഷൻ
text_fieldsഅബൂദബി: മറ്റുള്ളവരുടെ ജീവിതത്തിൽ കരുതലും അവരുടെ നന്മയിൽ സന്തോഷവും പ്രകടിപ്പിക്കുമ്പോഴാണ് മനുഷ്യനെക്കുറിച്ച ദൈവത്തിന്റെ ആഗ്രഹം സമ്പൂർണമാകുന്നതെന്ന് ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത. യുവജന വാരത്തോടനുബന്ധിച്ച് മാർതോമ യുവജനസഖ്യം യു.എ.ഇ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷന്റെയും ഹായത്ത് ഓർഗൻ ഡൊണേഷൻ പ്രചാരണ പരിപാടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഡേവിസ്ചിറമ്മൽ മുഖ്യസന്ദേശം നൽകി. സെന്റർ പ്രസിഡന്റ് ലിനു ജോർജ്, അബൂദബി മാർതോമ ഇടവക വികാരി ജിജു ജോസഫ്, സഹ വികാരി അജിത്ത് ഈപ്പൻ, സെന്റർ വൈസ് പ്രസിഡന്റ് ബിജോയി സാം, സെന്റർ സെക്രട്ടറി ആരോൺ അജീഷ്, ട്രഷറർ ജെസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. ദുബൈ മാർതോമ ഇടവക വികാരി ജിനു ഈപ്പൻ കുര്യൻ, സഹ വികാരി ബിജി എം. രാജു, റാസൽഖൈമ ഇടവക വികാരി മഞ്ജുനാഥ് സുന്ദർ, യൂത്ത് ചാപ്ലിൻ ജിജു വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

