മാർത്തോമ സുവിശേഷ സേവിക സംഘം പ്രവർത്തന ഉദ്ഘാടനം
text_fieldsയു.എ.ഇ സെന്റർ മാർത്തോമ സുവിശേഷ സേവിക സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനത്തിനെത്തിയവർ
അബൂദബി: യു.എ.ഇ സെന്റർ മാർത്തോമ സുവിശേഷ സേവിക സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം അബൂദബി മാർത്തോമ പള്ളിയിൽവെച്ച് മലങ്കര മാർത്തോമ സുറിയാനി സഭയുടെ സഫഗ്രൻ മെത്രാപ്പോലിത്ത ഡോ. ജോസഫ് മാർ ബർന്നബാസ് തിരുമേനി നിർവഹിച്ചു. ഫുജൈറ മാർത്തോമ ഇടവക വികാരി റവ. എബ്രഹാം വർഗീസ് അച്ചന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സെന്റർ പ്രസിഡന്റ് റവ. ജിജോ.സി. ഡാനിയേൽ അധ്യക്ഷതവഹിച്ചു. സേവിക സംഘം വൈസ് പ്രസിഡന്റ് അഡ്വ. സിൽസി റെയ്ച്ചൽ സാമൂവൽ വാർഷിക പദ്ധതി അവതരിപ്പിച്ചു. ദുബൈ മാർത്തോമ ഇടവകയുടെ സഹ വികാരി റവ. ബിജി എം. രാജു, മേരിക്കുട്ടി അലക്സാണ്ടർ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന് റെയ്ച്ചൽ മാത്യു സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

