മാര്‍ത്തോമ ഇടവക ഗായകസംഘം സുവര്‍ണ ജൂബിലിക്ക് തുടക്കം
text_fieldsഅബൂദബി മാര്‍ത്തോമ ഇടവക ഗായകസംഘത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍
ഡോ. തിയോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അബൂദബി മാര്‍ത്തോമ ഇടവക ഗായക സംഘത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സംഗീതം ആത്മാവിന്റെ ഭാഷയാണെന്നും സ്വര്‍ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പാലമാണെന്നും മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. റവ. ജിജോ സി. ഡാനിയല്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സഹവികാരി റവ. ബിജു എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഗീവര്‍ഗീസ്, റവ. ചാക്കോ പി. ഷിജു ജോര്‍ജ്, ക്നാനായ ഇടവക വികാരി ഫാദര്‍ സിജോ എബ്രഹാം എന്നിവർ സംസാരിച്ചു.
സുവര്‍ണ ജൂബിലി പ്രവര്‍ത്തകസമിതി ജനറല്‍ കണ്‍വീനര്‍ റിനോഷ് മാത്യു വര്‍ഗീസ് പദ്ധതികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു. ക്വയര്‍ മാസ്റ്റര്‍ ഫിലിപ് കെ. മാത്യു സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നോയല്‍ ജി. ഡാനിയല്‍ കൃതജ്ഞതയും പറഞ്ഞു. ഇടവക ഗായക സംഘം അംഗം ബിജു ഫിലിപ്പ് രചന നിര്‍വഹിച്ച് തോമസ് ജി. കൈതയില്‍ സംഗീത സംവിധാനം ചെയ്ത ജൂബിലി സന്ദേശഗാനം ഗായകസംഘം ആലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.