Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർക്കറ്റിങ്​ കോൾ ശല്യമായി: ഉപഭോക്​താവിന്​ 10,000 ദിർഹം നഷ്ടപരിഹാരം

text_fields
bookmark_border
അബൂദബി ഫാമിലി, സിവിൽ, അഡ്​മിനിസ്​ട്രേറ്റീവ്​ ക്ലെയിംസ്​ കോടതിയുടെതാണ്​ വിധി
മാർക്കറ്റിങ്​ കോൾ ശല്യമായി: ഉപഭോക്​താവിന്​ 10,000 ദിർഹം നഷ്ടപരിഹാരം
cancel

അബൂദബി: ബാങ്കിങ്​ ഉത്​പന്നങ്ങളുടെ പ്രമോഷനു വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയ മാർക്കറ്റിങ്​ സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്​താവിന്​ 10,000 ദിർഹം നഷ്ടപരിഹാരം.​

അബൂദബി ഫാമിലി, സിവിൽ, അഡ്​മിനിസ്​ട്രേറ്റീവ്​ ക്ലെയിംസ്​ കോടതിയാണ്​ വിധി പ്രസ്താവിച്ചത്​. കോടതി ഫീസും മറ്റ്​ ചെലവുകളും മാർക്കറ്റിങ്​ ജീവനക്കാരൻ അടക്കണമെന്നും കോടതി നിർദേശിച്ചു. മാർക്കറ്റിങ്​ ജീവനക്കാരനിൽ നിന്ന്​ പകലും രാത്രിയിലും നിരന്തരം കോൾ വന്നതോടെയാണ്​​ ഉപഭോക്​താവ്​ മാർക്കറ്റിങ്​ ക്രിമിനൽ കോടതിയെ സമീപിച്ചത്​.

അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ കേസ്​ ക്രിമിനൽ കോടതിക്ക്​ കൈമാറുകയായിരുന്നു. ക്രിമിനൽ കോടതി കേസിൽ പരാതിക്കാരന്​ അനുകൂലമായി വിധി പറഞ്ഞു. ഇതോടെ​ ഇദ്ദേഹം ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ സിവിൽ കേസ്​ നൽകി​.

ബാങ്കിൽ നിന്നും പ്രതിനിധിയിൽ നിന്നും ബൗദ്ധികവും ധാർമികമായ പ്രയാസങ്ങൾ നേരിട്ടുവെന്നും ഇതിന്​ നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്നുമായിരുന്നു ഇയാളുടെ ഹരജി. ക്ലെയിം പാസായ തീയതി മുതൽ പ്രതിവർഷം ഒമ്പത്​ ശതമാനം പലിശ അടക്കം നൽകമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഹരജി തള്ളിയ കോടതി 10,000 ദിർഹം നൽകാൻ നിർദേശിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Marketing call harassment: Customer awarded Dh10,000 in compensation
Next Story