Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജ റമദാന്‍...

ഷാര്‍ജ റമദാന്‍ ചന്തയിലെത്തിയത് ലക്ഷത്തില്‍പരം സന്ദര്‍ശകര്‍

text_fields
bookmark_border
ഷാര്‍ജ റമദാന്‍ ചന്തയിലെത്തിയത് ലക്ഷത്തില്‍പരം സന്ദര്‍ശകര്‍
cancel

ഷാര്‍ജ: 16 ദിവസം നീണ്ട് നിന്ന 28ാമത് ഷാര്‍ജ റമദാന്‍ ചന്തയില്‍ എത്തിയത് 108,569 സന്ദര്‍ശകരെന്ന് അധികൃതര്‍. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചന്തയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ച പ്രധാനഘടകം വിലക്കുറവും സൗകര്യങ്ങളുമായിരുന്നു. 
സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കച്ചവടാനുഭവങ്ങള്‍ പകരാനായി 170ഓളം സ്വകാര്യ കമ്പനികളെയാണ് ഇത്തവണ മേളയില്‍ അണിനിരത്തിയതെന്ന് എക്സ്പോ സ​​െൻറര്‍ സി.ഇ.ഒ സെയിഫ് മുഹമ്മദ് ആല്‍ മിദ്ഫ പറഞ്ഞു. അന്താരാഷ്​ട്ര നിലവാരത്തിലുള്ളതും പുതുമകള്‍ ഏറെയുള്ളതുമായിരുന്നു നടപ്പ് വര്‍ഷത്തെ റമദാന്‍ ചന്ത. കച്ചവടത്തോടൊപ്പം സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കലാപരിപാടികളും സമ്മാനിക്കാനായതായി അദ്ദേഹം പറഞ്ഞു.  
ഇത്തവണത്തെ റമദാന്‍ ​േമളയിൽ അഞ്ച് കോടി ദിര്‍ഹത്തിന്‍െറ കച്ചവടം നടന്നതായി അധികൃതര്‍ വെളിപ്പെടുത്തി. സന്ദര്‍ശകര്‍ക്ക് സമ്മാനമായി 20 ലക്ഷം ദിര്‍ഹത്തി​​​െൻറ സമ്മാനങ്ങളാണ് നല്‍കിയത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmarket visitors
News Summary - market visitors uae gulf news
Next Story