സമ്മാനപ്പെരുമഴയുമായി മാർക്ക് ആൻഡ് സേവിന്‍റെ ‘മില്യൺ ഡ്രീംസ്’ കാമ്പയിൻ
text_fieldsമാർക്ക് ആൻഡ് സേവ് അധികൃതർ വാർത്തസമ്മേളനത്തിൽ ‘മില്യൺ ഡ്രീംസ്’ കാമ്പയിൻ പ്രഖ്യാപനം നടത്തുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് ‘മില്യൺ ഡ്രീംസ്’ എന്ന പുതിയ കാമ്പയിൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ യു.എ.ഇയിലെ മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽ 100 ദിർഹമിനോ അതിൽ കൂടുതലോ തുകയ്ക്ക് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ‘മില്യൺ ഡ്രീംസ്’ കാമ്പയിനിൽ പങ്കെടുക്കാം. രണ്ടുലക്ഷം ദിർഹമിന്‍റെ മെഗാ കാഷ് പ്രൈസിന് പുറമെ 13 പുതിയ കാറുകളും മറ്റ് നിരവധി സമ്മാനങ്ങളും കാമ്പയിന്‍റെ ഭാഗമായി നൽകും.
‘മില്യൺ ഡ്രീംസ്’ കാമ്പയിൻ സമ്മാനങ്ങൾ
200,000 ദിർഹം മെഗാ കാഷ് പ്രൈസ്
13 പുതിയ കാറുകൾ -6 Kaiyi X7, 7 Kaiyi X3 Pro
ഒരു ഗ്രാം വീതമുള്ള 100 സ്വർണ നാണയങ്ങൾ
10 ഐ ഫോൺ 17 പ്രോ
10 55 ഇഞ്ച് സ്മാർട്ട് ടിവികൾ
200 ദിർഹം വീതം വിലയുള്ള 200 ഷോപ്പിങ് വൗച്ചറുകൾ
‘യുവർ സേവിങ്സ്, യുവർ ഹൈപ്പർമാർക്കറ്റ്’ എന്ന ആശയം മുന്നോട്ട് വെച്ച് ഉപഭോക്താക്കൾക്ക് ‘മില്യൺ ഡ്രീംസ്’ കാമ്പയിൻ അവതരിപ്പിച്ചിരിക്കുകയാണെന്ന് ഡയറക്ടർ കെ.പി. നവാസ് ബഷീർ പറഞ്ഞു. ഉപഭോക്താക്കളുടെ ദൈനംദിന ഷോപ്പിങ്ങിനൊപ്പം അവരുടെ സ്വപ്നങ്ങൾക്കും സന്തോഷത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘മില്യൺ ഡ്രീംസ്’ കാമ്പയിൻ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ഉപഭോക്താവിനും ഓരോ സ്വപ്നങ്ങളുണ്ട്. പുതിയ വീട്, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കുക, പുതിയൊരു കാർ സ്വന്തമാക്കുക തുടങ്ങിയ സ്വപ്നങ്ങളിലേക്ക് ഒരു ചുവടുകൂടി അടുക്കാൻ കാമ്പയിൻ അവസരം നൽകുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ശ്രീനാഥ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും നൽകുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് ഓപറേഷൻസ് ഹെഡ് പി. മുഹമ്മദ് ഫാസിൽ കൂട്ടിച്ചേർത്തു. കാറ്റഗറി ഹെഡ് സൗരഭ് ദീപ്ത ചാറ്റർജി, കാറ്റഗറി ഹെഡ് റഹാൻ അഹ്മദ്, കാറ്റഗറി ഹെഡ് സുധീപ് സുരേന്ദ്രബാബു, മാർക്കറ്റിങ് മാനേജർ ആഫിദ് അഹ്മദ് സിദ്ദിഖി, മാർക്കറ്റിങ് ഹെഡ് വൈശാഖ്, ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജർ ഫഹദ് തോട്ടശ്ശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

