മാർക്ക് ആൻഡ് സേവ് ദുബൈ സ്റ്റോർ ഉദ്ഘാടനം നാളെ
text_fieldsമാർക്ക് ആൻഡ് സേവ് സീനിയർ വൈസ് പ്രസിഡന്‍റ് ദേബാംഗ്ഷു അധികാരി, ഹെഡ് ഓഫ് ഓപറേഷൻസ് മുഹമ്മദ് ഫാസിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ
അജ്മാൻ: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബൈ മുഹൈസിനയിൽ പുതിയ ഹൈപ്പസ്റ്റോർ തുറക്കുന്നു. മേയ് 11ന് തിങ്കളാഴ്ചയാണ് സ്റ്റോറിന്റെ ഉദ്ഘാടനം. ജി.സി.സിയിലെ 23ാമത്തെയും യു.എ.ഇയിലെ 10ാമത്തെയും ഹൈപ്പർസ്റ്റോർ ആണിത്.
അടുത്ത ആറുമാസത്തിനുള്ളിൽ ജി.സി.സി രാജ്യങ്ങളിലാകെ ആറു പുതിയ ഹൈപ്പർസ്റ്റോറുകൾ കൂടി തുറക്കാനാണ് പദ്ധതിയെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒന്നര ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള മൾട്ടി ലെവൽ ഹൈപ്പർസ്റ്റോർ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വിപുലവുമായ ഷോപ്പിങ് അനുഭവം നൽകും. സമീപ പ്രദേശങ്ങളിലെ വളരുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട്ട് ഫുഡ്, ഫാഷൻ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാകും.
100,000ത്തിലധികം എസ്.കെ.യുകൾ ഉൾപ്പെടുന്ന ഹൈപ്പർസ്റ്റോർ വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 400ത്തിലധികം ജീവനക്കാരേയും നിയമിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശിക തൊഴിൽ മേഖലക്കും റീട്ടെയിൽ മേഖലയ്ക്കും കൂടുതൽ പിന്തുണ നൽകുന്നുവെന്നും മാർക്ക് ആൻഡ് സേവ് സീനിയർ വൈസ് പ്രസിഡന്‍റ് ദേബാംഗ്ഷു അധികാരി പറഞ്ഞു.
മുഹൈസിന സ്റ്റോർ മാർക്ക് ആൻഡ് സേവിന്‍റെ വളർച്ചാ പടവുകളിൽ മറ്റൊരു പ്രധാന നേട്ടമാണെന്ന് മാർക്ക് ആൻഡ് സേവ് ഹെഡ് ഓഫ് ഓപ്പറേഷൻസ് മുഹമ്മദ് ഫാസിൽ പറഞ്ഞു. ഉദ്ഘാടത്തോടനുബന്ധിച്ച് ഫാഷനിൽ ഹാഫ് പേ ബാക് ഓഫറുകൾ, വിവിധ വിഭാഗങ്ങളിലെ പ്രത്യേക ഡിസ്കൗണ്ടുകൾ, ഫ്രെഷ് ഫുഡ് ആൻഡ് ഗ്രോസറി ഉൽപ്പന്നങ്ങളിൽ പ്രത്യേക ഓഫറുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകർഷക പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2030ഓടെ 100 സ്റ്റോറുകൾ ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

