ഒഴുകുന്ന ജലഗതാഗത സ്റ്റേഷന് ഫെസ്റ്റിവൽ സിറ്റിയിൽ തുടക്കമായി
text_fieldsദുബൈ: യു.എ.ഇയിലെ ആദ്യ ഫ്ലോട്ടിങ് മറൈൻ സ്റ്റേഷൻ ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ തുറന്നു . ജദ്ദാഫ്-ദുബൈ ഫെസ്റ്റിവൽ സിറ്റി ജലഗതാഗത ലൈനിലെ യാത്രക്കാരെ ബസുകളിലേക്കും ക്രീക്ക് മെട്രോ സ്റ്റേഷനിലേക്കും ബന്ധിപ്പിക്കുന്നതിനായാണ് വൈഫൈ സൗകര്യം ഉൾപ്പെടെ അത്യാധുനിക സ്റ്റേഷൻ ആരംഭിച്ചത്.
റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ ഉദ്ഘാടനം നിർവഹിച്ചു. ഫെസ്റ്റിവൽ സിറ്റിയിൽ നിന്ന് ജദ്ദാഫിലേക്കും തിരിച്ചും രാവിലെ ഏഴു മുതൽ അർധരാത്രി 12 വരെ പത്തു മിനിറ്റ് ഇടവിട്ട് രണ്ട് ദിർഹം നിരക്കിൽ യാത്ര ചെയ്യാവുന്ന അബ്രകൾ സർവീസ് നടത്തുന്നുണ്ട്.
സൗജന്യ വൈഫൈക്ക് പുറമെ യാത്ര ആസുത്രണം ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാൻ എസ്.ഒ.എസ് കോൾ ഉപകരണം, സ്മാർട്ട് കാമറകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
