Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോർഫക്കാൻ...

ഖോർഫക്കാൻ യൂനിവേഴ്​സിറ്റിയിൽ സമുദ്ര ഗവേഷണകേന്ദ്രം തുറന്നു

text_fields
bookmark_border
ഖോർഫക്കാൻ യൂനിവേഴ്​സിറ്റിയിൽ സമുദ്ര ഗവേഷണകേന്ദ്രം തുറന്നു
cancel

ഷാർജ: ഖോർഫക്കാൻ യൂനിവേഴ്സിറ്റിയിലെ ഷാർജ മറൈൻ സയൻസസ് റിസർച്ച് സെന്‍റർ (എസ്.എം.എസ്.ആർ.സി) നൂതനമായ സമുദ്ര നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഖോർഫക്കാനിലെ അൽ ഖൽഖാലി മറൈൻ റിസർവിൽ സമുദ്ര നിരീക്ഷണ സ്റ്റേഷൻ (എസ് 1) സ്ഥാപിക്കും. റിമോട്ട് വഴി പ്രവർത്തിപ്പിക്കാവുന്ന വാഹന (ആർ.ഒ.വി) ഉപയോഗിച്ച് കടൽതീരങ്ങളുടെ ദൃശ്യ സർവേ ഉൾപ്പെടെ സമഗ്രമായ ഫീൽ സർവേ ഇതിനായി അധികൃതർ പൂർത്തീകരിച്ചിരുന്നു. ആഴ്ചതോറുമുള്ള ഫീൽ സന്ദർശനത്തിലൂടെ പദ്ധതി നിരന്തരം നിരീക്ഷിക്കും. ഇതിലൂടെ ഗവേണഫലങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും തെളിവ് അടിസ്ഥാനമാക്കിപാരിസ്ഥിതിക തീരുമാനങ്ങൾ എടുക്കാൻ പിന്തുണക്കുകയും ചെയ്യും. യു.എ.ഇയുടെ കിഴക്കൻ തീരങ്ങളിലെ സമുദ്ര ആവാസ വ്യവസ്ഥകളെ കുറിച്ച് ആഴത്തിൽ മനസിലാക്കാനും പാരിസ്ഥിതിക പഠനങ്ങളുടെ വികസനത്തിനും പുതിയ പ്ലാറ്റ്ഫോം സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfu.a.e
News Summary - Marine Research Center opened at Khorfakkan University
Next Story