മർഹബ ലയൺസ് ക്ലബ് സൗജന്യ നേത്ര പരിശോധന
text_fieldsമർഹബ ലയൺസ് ക്ലബ് നടത്തുന്ന സൗജന്യ നേത്ര പരിശോധന യജ്ഞത്തിന്റെ പോസ്റ്റർ പ്രകാശനം മുത്തയ്യ മുരളീധരൻ നിർവഹിക്കുന്നു
ദുബൈ: ലയൺസ് ക്ലബ് ഇന്റർനാഷനൽ മിഡിലീസ്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ദുബൈ മർഹബ ലയൺസ് ക്ലബ് ആറു മാസം കൊണ്ട് 3000 തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തും. 2024-25 വർഷത്തെ സാമൂഹിക സേവന പദ്ധതിയായ ഇയർ ഓഫ് ക്ലിയർ വിഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ പോസ്റ്റർ പ്രകാശനം മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരൻ ദുബൈയിൽ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായ ആദ്യ ക്യാമ്പ് ദുബൈ സോനാപ്പൂർ ജിൻകോ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരുടെ ക്യാമ്പിൽ ഈ മാസം 23ന് നടത്തും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ നടത്തുന്ന ക്യാമ്പിൽ ഏകദേശം 300 തൊഴിലാളികളുടെ നേത്ര പരിശോധന നടത്തും.
ഈ രീതിയിൽ ഏകദേശം 15 ക്യാമ്പുകളിലൂടെ 4000 മുതൽ 4500 തൊഴിലാളികളുടെ നേത്ര പരിശോധന നടത്തുകയും അതിൽനിന്ന് കാഴ്ച തകരാറുള്ള തൊഴിലാളികളെ കണ്ടെത്തി അവർക്ക് കണ്ണടകൾ സൗജന്യമായി നൽകുകയുമാണ് ഈ ക്യാമ്പുകളിലൂടെ മർഹബ ലയൺസ് ക്ലബ് ഉദ്ദേശിക്കുന്നത്. ക്ലബ് പ്രസിഡന്റ് ജിമ്മി കുര്യൻ, സെക്രട്ടറി മനോജ് മാത്യു, ട്രഷറർ ബിനിൽ മാത്യു, ടാനിഷ് കുത്തൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

