മരയാള’ത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ
text_fieldsദുബൈ: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുഴൂർ വിത്സന്റെ മരക്കവിതകളുടെ സമാഹാരം ‘മരയാളം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനംചെയ്യും. നവംബർ 13ന് രാത്രി 9.30ന് ഷാർജ റൈറ്റേഴ്സ് ഹാളിലാണ് പ്രകാശന ചടങ്ങ്.
ഒലിവ് ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. വിത്സൺ പല കാലങ്ങളിലായി എഴുതിയ മരക്കവിതകളാണ് ‘മരയാളം’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘മരയാളം’ എന്ന വാക്ക് കവിയുടെ സ്വന്തം പ്രയോഗമാണ്. സുജീഷ് സുരേന്ദ്രന്റേതാണ് മരയാളത്തിന്റെ കവർ. കവി സുകുമാരൻ ചാലിഗദ്ധയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. അമ്പി സുധാകരൻ, ടി.സി. നാരായണൻ എന്നിവരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. മരങ്ങളോട് എന്നും പ്രിയം കാണിച്ച വിത്സൻ കലാകാരന്മാരുമായി ചേർന്ന് അവതരിപ്പിച്ച പോയട്രി ഇൻസ്റ്റലേഷൻ ശ്രദ്ധ നേടിയിരുന്നു. 180 രൂപയാണ് പുസ്തകത്തിന്റെ വില.
കുഴൂർ വിത്സന്റെ മരയാളം, രണ്ട് ബർണറുകൾ, തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ, വയലറ്റിനുള്ള കത്തുകൾ, മിഖായേൽ എന്നിവ പുസ്തകോത്സവത്തിൽ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

