ആവേശമായി റാക് മാരത്തണ്‍; കെനിയന്‍, എത്യോപ്യന്‍ താരങ്ങളുടെ ആധിപത്യം
text_fieldsറാസല്‍ഖൈമ: 13ാമത് റാക് മാരത്തണില്‍ കെനിയന്‍, എത്യോപ്യന്‍ താരങ്ങള്‍ ജേതാക്കളായി. വെള ്ളിയാഴ്ച്ച അല്‍ മര്‍ജാന്‍ ഐലൻറില്‍ നടന്ന മാരത്തണില്‍ മലയാളികളുള്‍പ്പെടെ വിവിധ രാ ജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് പേര് പങ്കെടുത്തു. പുരുഷ വിഭാഗത്തില്‍ കെനിയന്‍ താരം സ്റ്റീഫന്‍ കിപ്റോയും (58:42), വനിതാ വിഭാഗത്തില്‍ എത്യോപ്യയുടെ സെനിബിറെ തിഫെറിയും (1:05:45) ഒന്നാമതെത്തി. ഇരുവിഭാഗങ്ങളിലും രണ്ട്, മൂന്ന് സ്ഥാനക്കാരും എത്യോപ്പ്യന്‍ താരങ്ങളാണ്. വനിതാ വിഭാഗത്തില്‍ നെറ്റ്സനറ്റ് ഗുഡെത, സൈനബ യിമര്, പുരുഷ വിഭാഗത്തില്‍ അബാദി ഹദിസ്, ഫിക്കദു ഹഫ്ത്തു എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ റാക് ടൂറിസം ഡെവലപ്പ്മെൻറ് അതോറിറ്റിയും (റാക് ടി.ഡി.എ) സഖര്‍ പോര്‍ട്ടും സംയുക്തമായാണ് മാരത്തണ്‍ ഒരുക്കിയത്. രാവിലെ 06:45ന് ശൈഖ് സഊദ് ഉദ്ഘാടനം ചെയ്തു. റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി, റാക് ടി.ഡി.എ സി.ഇ.ഒ ഹൈത്തം മത്താര്‍, റാക് പോര്‍ട്ട്സ് സി.ഇ.ഒ ക്യാപ്റ്റന്‍ ക്ലിഫോര്‍ഡ് ബ്രാന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
