Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅതിജീവന മാതൃകയുമായി...

അതിജീവന മാതൃകയുമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്​റ്റ്​

text_fields
bookmark_border
അതിജീവന മാതൃകയുമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്​റ്റ്​
cancel

ദുബൈ: പ്രവാസഭൂമിയിലെ ലോക്​ഡൗണി​​െൻറ പ്രത്യാഘാതം ഇന്നാടുകളിലേതിനേക്കാളേറെ പ്രകടമാവുന്നത്​ മലയാളമണ്ണിലാണ ്​. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ വിപണി സ്​തംഭിച്ചതോടെ നൂറുകണക്കിന്​ കേരള ഗ്രാമങ്ങളാണ്​ കഷ്​ടത്തിലായിരി ക്കുന്നത്​. ഇന്നലെ വരെ സുഭിക്ഷമായിരുന്ന അടുക്കളകളിൽ അടുത്ത ദിവസങ്ങളിൽ കഞ്ഞിക്കായി അടുപ്പ്​ പുകയുന്നതു പോലു ം പ്രയാസകരമാകുമെന്ന അവസ്​ഥയാണ്​.

നോമ്പും പെരുന്നാളുമെല്ലാം വരുന്ന ഘട്ടത്തിൽ വീട്ടിലേക്ക്​ എങ്ങിനെ ഒരൽ പ്പം പണമെത്തിക്കാനാവും എന്ന്​ ഉത്തരം കിട്ടാത്തതി​​െൻറ ആധിയാണ്​ കോവിഡിനേക്കാളേറെ ഒാരോ പ്രവാസിയേയും ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്​. ഇൗ ഘട്ടത്തിൽ ഗൾഫ്​ മേഖലയിൽ എമ്പാടുമുള്ള പ്രവാസി സംഘടനകളും താലൂക്ക്​, മഹല്ല്​, പൂർവ വിദ്യാർഥി കൂട്ടായ്​മകൾക്കും സ്വീകരിക്കാനാവുന്ന ഒരു മനോഹരമായ ഉദാഹരണമുണ്ട്​. മാറഞ്ചേരി ചാരിറ്റബിൾ ട്രസ്​റ്റ്​ ആവിഷ്​കരിച്ച വായ്​പാ പദ്ധതി. ലോക്ഡൗണില്‍ ആയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സ്വദേശത്തും വിദേശത്തുമുള്ള പ്രവാസികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ്​ ട്രസ്റ്റ് പലിശ രഹിത വായ്​പാ പദ്ധതി പ്രഖ്യാപിച്ചത്.

ആദ്യഘട്ടമായി മാറഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന 100 കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമോ താത്കാലിക ആശ്വാസമോ ആയി 10,000 രൂപയുടെ പലിശരഹിത വായ്പയാണ് നൽകുക. ഇൗ തുക ആറ് മാസം കാലാവധിയിൽ ഒറ്റതവണയായോ അല്ലെങ്കിൽ നാലു തവണകളായോ തിരിച്ചടക്കാനാവും. ഇതിനായി 10ലക്ഷം രൂപ ട്രസ്​റ്റ്​ വകയിരുത്തിയിട്ടുണ്ട്.

നിലവില്‍ പ്രവാസികളല്ലാത്ത ഇതര ജനവിഭാഗത്തിന് വിവിധ സഹായ പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്നവരോ നിലവില്‍ ജോലി നഷ്​ടപ്പെട്ടവരൊ ആയ പ്രവാസികള്‍ പോലും യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ലാത്ത അവസ്ഥയാണുള്ളത്. എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗങ്ങൾക്കും പക്ഷിമൃഗാദികൾക്കുമെല്ലാം ഭക്ഷണവും ക്ഷേമവും ഉറപ്പാക്കു​േമ്പാഴും പ്രവാസിക​ളുടെ വീടുകളിലെ കഷ്​ടപ്പാട്​ പലരും പാടേ മറന്നു പോകുന്നുണ്ട്​.

ഇൗ സവിശേഷ സാഹചര്യമാണ്​ ‘അതിജീവനം’ എന്ന പേരിട്ട പദ്ധതിയുമായി മുന്നോട്ടുവരുവാൻ പ്രേരിപ്പിച്ചതെന്ന്​ ട്രസ്​റ്റി​​െൻറയും സഫാരി ഗ്രൂപ്പി​​െൻറയും ചെയര്‍മാന്‍ മടപ്പാട്ട് അബൂബക്കര്‍ പറഞ്ഞു. നാട്ടിലും വിവിധ ഗൾഫ്​ രാജ്യങ്ങളിലുമുള്ള കോഒാർഡിനേറ്റർമാർ മു​േ​ഖനെ പദ്ധതിയിയുടെ ഗുണഭോക്​താക്കളാവാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmaranjery charitable society
News Summary - maranjeri charitable trust -gulf news
Next Story