മാറഞ്ചേരി ‘ആഘോഷപ്പന്തൽ’ ഡിസംബർ രണ്ടിന്
text_fieldsദുബൈ: യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പ്രവാസി കൂട്ടായ്മ തണ്ണീർപന്തൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ‘ആഘോഷപ്പന്തൽ’ ഈ വർഷവും ഡിസംബർ രണ്ടിന് ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ അരങ്ങേറും. ആഘോഷപ്പന്തലിന്റെ ഒമ്പതാം സീസണാണിത്.
മാറഞ്ചേരി പഞ്ചായത്തിലെ പത്ത് പ്രദേശങ്ങളെ പ്രതിനിധാനംചെയ്ത് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പത്തു ടീമുകളാണ് പങ്കെടുക്കുന്നത്. വടംവലി, പഞ്ചഗുസ്തി, നാടൻ കളികളായ സ്രാദ്, കോട്ടി കൊണ്ട് കളിക്കുന്ന നൂറാംകുഴി തുടങ്ങിയ മത്സരങ്ങളും ഒപ്പം നാടിനെ ഓർമപ്പെടുത്തുന്ന കാർണിവൽ നഗരിയും ഈ വർഷത്തെ പ്രത്യേകതയാണെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ ഒമ്പതിന് തുടങ്ങുന്ന പരിപാടി, രാത്രി 11 വരെ തുടരും. ഈ പ്രാവശ്യത്തെ കാർണിവൽ നഗരിയിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങളും നിരവധി കളികളും ഒപ്പം വിവിധ കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

