മാർ ഇവാനിയോസ് കോളജ് വാർഷികാഘോഷം
text_fieldsമാർ ഇവാനിയോസ് കോളജ് വാർഷികാഘോഷം ‘വൺ@ 75’ ഇന്ത്യൻ കോൺസൽ ജനറൽ
സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സ്ഥാപിതമായതിന്റെ 75ാം വാർഷികാഘോഷം, കോളജിന്റെ പൂർവ വിദ്യാർഥി സംഘടനയായ അമിക്കോസ് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘വൺ@ 75’ എന്ന പേരിൽ ദുബൈ അമേരിക്കൻ അക്കാദമിയിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനം ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.
ഡോ. ജോർജ് ഓണക്കൂർ, അമിക്കോസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കൂടിയായ കെ. ജയകുമാർ ഐ.എ.എസ്, നടൻ ജഗദീഷ്, ലാലു സാമുവേൽ, മിഥുൻ രമേശ്, അമിക്കോസ് യു.എ.ഇ മുൻ പ്രസിഡന്റ് ആൽബർട്ട് അലക്സ്, അമികോസ് യു.എ.ഇ പ്രസിഡന്റ് ആദർശ് റിയോ ജോർജ്, ജനറൽ സെക്രട്ടറി അപ്പുരാജ്, ട്രഷറർ തോമസ് കോശി, വൺ@75 കൺവീനർ വിൽഫി ജോർജ് എന്നിവർ പങ്കെടുത്തു. ‘പ്ലാറ്റിനും ക്രോണിക്കിൾസ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച സോവനീർ സിനിമ നടൻ ജഗദീഷ് കെ.ജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. ജൂഡിന് ബെർണാഡായിരുന്നു സോവനീർ എഡിറ്റർ. പിന്നണി ഗായകരായ സൂരജ് സന്തോഷ് , ലക്ഷ്മി ജയൻ, ദർശൻ ശങ്കർ തുടങ്ങിയവർ സംഗീത നിശയൊരുക്കി. ഇരുപത്തഞ്ചോളം അലുമ്നി അംഗങ്ങൾ പങ്കെടുത്ത അമിക്കോസ് കോയർ അണിയിച്ചൊരുക്കിയ ‘ഹൃദയപൂർവം’ എന്ന സംഗീത നൃത്ത ഷോയും നടന്നു. റിയാസ് നർമകല (മറിമായം ഫെയിം), സൗമ്യ ഭാഗ്യൻപിള്ള , ബിജു ഭാസ്കർ തുടങ്ങിയ കലാകാരന്മാരും പങ്കെടുത്തു. മിഥുൻ രമേശ്, ദീപ ജോസ്, സുധീപ് കോശി പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 'അമിക്കോസ് പ്ലാറ്റിനം' പുരസ്കാരങ്ങൾ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വിതരണം ചെയ്തു.
ഡോ. ജോർജ് ഓണക്കൂർ (വിദ്യാഭ്യാസം, സാഹിത്യം), കെ ജയകുമാർ ഐ.എ.എസ് (സിവിൽ സർവിസ്, സാഹിത്യം), ജഗദീഷ് (സിനിമ), ലാലു സാമുവേൽ (ബിസിനസ്), സഞ്ജു സാംസൺ (കായികം) എന്നീ അഞ്ചു പേരാണ് അവാർഡിന് അർഹരായത്. ‘അമിക്കോസ് പ്ലാറ്റിനം ഐക്കൺ’ അവാർഡിന് മിഥുൻ രമേശും അർഹനായി.
മാർ ഇവാനിയോസ് കോളജ് വാർഷികാഘോഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

