ഷാർജയിൽ മാപ്പിള കലാമേളക്ക് ഇന്ന് തുടക്കം
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഒന്നാമത് മാപ്പിള കലാമേളക്ക് ഇന്ന് തുടക്കം. ഇന്ത്യൻ അസോസിയേഷൻ കലാവിഭാഗം, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, കേരള ഫോക്ലോർ അക്കാദമി എന്നിവയുമായി സഹകരിച്ചു കൊണ്ട് ഒന്ന്, രണ്ട് പെരുന്നാൾ ദിനങ്ങളിലാണ് മാപ്പിള കലാമേള സംഘടിപ്പിക്കുന്നത്.
ഏറെ പുതുമകളും പ്രത്യേകതകളോടും കൂടി അരങ്ങേറുന്ന ഈദ് ദിന പരിപാടിയിൽ പെങ്കടുക്കാൻ മുൻ മന്ത്രി ടി.കെ.ഹംസ ,ഫൈസൽ എളേറ്റിൽ, എരഞ്ഞോളിമൂസ, വി.എം.കുട്ടി, വി.ടി.മുരളി, സീനരമേഷ് തുടങ്ങിയവർ വ്യാഴാഴ്ച എത്തിച്ചേർന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ അവരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന മാപ്പിളപ്പാട്ടു റിയാലിറ്റി ഷോയുടെ ഫൈനൽ പതിവു ഗാനമേളകളിൽ നിന്ന്് വ്യത്യസ്തമായി മാപ്പിള ഗാനോൽസവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിമുതൽ രണ്ടു സെമിനാറുകളും അഞ്ചു മണിമുതൽവട്ടപ്പാട്ട് , ഒപ്പന,കോൽക്കളി,അറബനമുട്ട് , ദഫ്മുട്ട്, കുറുകുറുമച്ചം തുടങ്ങി വിവിധ തനതു മാപ്പിള കലകളുടെ പ്രദർശനവും നടക്കും. വൈകിട്ട് 6.30ന് കോൺസൽ ജനറൽ വിപുൽ ഒൗപചാരിക ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ പ്രസിഡൻറ് വൈ. എ. റഹിം അധ്യക്ഷത വഹിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
