‘നാം പിറന്ന മണ്ണിെൻറ ഈണം’ കലാസാംസ്കാരിക സംഗമം നാളെ
text_fieldsഷാർജ: കേരള മാപ്പിളകല അക്കാദമി 20ാം വാർഷികത്തിെൻറ ഭാഗമായി കേരള ത്തിലും പ്രവാസലോകത്തും നടത്തുന്ന 100 സാംസ്കാരിക പരിപാടികളുടെ ഭാഗമാ യി യു.എ.ഇയിലും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാൻ കേരള മാപ്പിളകല അക്കാദമി യു.എ.ഇ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ദിബ്ബ ഇന്ത്യൻ സോഷ്യൽ സെൻറർ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം നടത്തും. ‘നാം പിറന്ന മണ്ണിെൻറ ഈണം’ എന്ന പേരിൽ നടത്തുന്ന സദസ്സിൽ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. അക്കാദമി സംസ്ഥാന പ്രസിഡൻറ് പി.എച്ച്. അബ്ദുല്ല മാസ്റ്റർ വിശിഷ്ടാതിഥിയാകും. കോഓഡിനേഷൻ ചെയർമാൻ അഷ്റഫ് ബഷീർ നേതൃത്വം നൽകും.
ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ബഷീർ ഉളിയിൽ അധ്യക്ഷത വഹിച്ചു. അക്കാദമി സ്റ്റേറ്റ് സെക്രട്ടറി മുസ്തഫ മുട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. ശരീഫ് കാരയിൽ, ശംസുദ്ദീൻ പെരുമ്പട്ട, ശിഹാബ് തിരൂർ, നൂറുദ്ദീൻ, അബ്ദുൽ മജീദ്, മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. കൺവീനർ ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ഒ.ടി. മുനീർ നന്ദിയും പറഞ്ഞു.
