Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅർമീനിയയിലും...

അർമീനിയയിലും ഉസ്​ബകിസ്​താനിലും നിരവധി മലയാളികൾ

text_fields
bookmark_border
അർമീനിയയിലും ഉസ്​ബകിസ്​താനിലും നിരവധി മലയാളികൾ
cancel

ദുബൈ: യു.എ.ഇയിലേക്ക്​ വരാൻ അർമീനിയ, ഉസ്​ബകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിൽ തങ്ങുന്നത്​ നിരവധി മലയാളികൾ. വിസ നടപടികൾ എളുപ്പമായതും ഇന്ത്യയിൽ നിന്ന്​ നേരിട്ട്​ സർവിസുള്ളതുമാണ്​​ ഈ വഴികൾ തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ഇതിന്​ പുറമെ റഷ്യ, യുക്രെയ്​ൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്​. ടിക്കറ്റിനും വിസക്കുമായി ലക്ഷം രൂപയുടെ മുകളിലേക്കാണ്​ നിരക്ക്​.

വാക്​സിനെടുക്കാത്തവർ 14 ദിവസത്തെ ക്വാറൻറീന്​ ശേഷമാണ്​ ദുബൈയിലെത്തുന്നത്​. എന്നാൽ, വാക്​സിനെടുത്തവർ ക്വാറൻറീനിലിരിക്കാതെ ഇവിടേക്ക്​ വരുന്നുണ്ട്​. നിലവിൽ ഇവിടെ തങ്ങുന്നവരിൽ ഭൂരിപക്ഷവും വാക്​സിനെടുക്കാത്തവരാണ്​.

അർമീനിയയിലേക്ക്​ കൊച്ചിയിൽനിന്ന്​ ദോഹ വഴി ദിവസവും വിമാന സർവിസുണ്ട്​. അപേക്ഷിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിസ ലഭിക്കും. ഖത്തർ എയർവേസാണ്​ സർവീസ്​ നടത്തുന്നത്​. ഓൺ ​അറൈവൽ വിസ ഖത്തർ എയർവേസ്​ അനുവദിക്കാത്തതിനാൽ ടൂറിസ്​റ്റ്​ വിസ എടുത്ത ശേഷം വേണം യാത്ര ചെയ്യാൻ. ഇവിടെയെത്തി രണ്ടാഴ്​ച ക്വാറൻറീൻ പൂർത്തീകരിച്ച്​ യു.എ.ഇയിലെത്താം. ട്രാവൽ ഏജൻസികൾ നൽകുന്ന പാക്കേജുകൾ വഴിയും സ്വന്തമായും ഇവിടേക്ക്​ യാത്രചെയ്യുന്നവരുണ്ട്​.

ഉസ്​ബകിസ്​താനിലേക്ക്​ ഓൺ അറൈവൽ വിസ അനുവദിക്കുന്നുണ്ട്​. വിസ, ടിക്കറ്റ്​, ഹോട്ടൽ, ഭക്ഷണം ഉൾപ്പെ െട 1.15 ലക്ഷം രൂപയോളം ചെലവ്​ വരും. 90 ദിവസത്തിൽ കൂടുതൽ യു.എ.ഇയിൽ വിസ കാലാവധിയുള്ളവർക്ക്​ മാത്രമാണ്​ അനുമതി നൽകുന്നത്​. ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക്​ അനുമതി ലഭിക്കില്ല.

പാൻകാർഡ്​, മൂന്ന്​ മാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മെൻറ്​ എന്നിവ ഉൾപ്പെടെ സമർപ്പിച്ച്​ യു.എ.ഇയിൽ നിന്ന്​ അനുമതി ലഭിച്ചാൽ മാത്രമേ ഉസ്​ബകിസ്​താനിലേക്ക്​ യാത്ര ചെയ്യാൻ കഴിയു എന്ന്​ കാസർകോട്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന സ്​കൈ ​ട്രാവൽസ്​ അറിയിച്ചു. കൊച്ചിയിൽ നിന്ന്​ ആഴ്​ചയിൽ ഒന്നോ​ രണ്ടോ സർവിസ്​ മാത്രമാണുള്ളത്​. അതിനാൽ ടിക്കറ്റ്​ ലഭിക്കൽ അത്ര എളുപ്പമല്ല. ഉസ്​ബകിസ്​താനിൽ ഹോട്ടലും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളു​മുണ്ടെന്ന്​ അവിടെയെത്തിയ കാസർകോട്​ സ്വദേശി ഷമീർ പറഞ്ഞു. കൊച്ചിയിൽ നിന്ന്​ ഡൽഹിയിലെത്തി അവിടെനിന്നാണ്​ താഷ്​കൻറ്​ വിമാനത്താവളത്തിൽ എത്തിയതെന്നും ഷമീർ പറഞ്ഞു.

കോവിഡ്​ വളരെ കുറവ്​ റി​പ്പോർട്ട്​ ചെയ്യുന്ന രാജ്യങ്ങളാണ്​ ഉസ്​ബകിസ്​താനും അർമീനിയയും. ഇവിടെ സുരക്ഷിതമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നതും പ്രവാസികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്​. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്​, ശ്രീലങ്ക, വിയറ്റ്​നാം, ദക്ഷിണാഫ്രിക്ക, പാകിസ്​താൻ, യുഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കാണ്​ യു.എ.ഇ വിലക്കേർപെടുത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaleesUzbekistanArmenia
News Summary - Many Malayalees in Armenia and Uzbekistan
Next Story