നല്ലളം പ്രവാസി കൂട്ടായ്മ ഭാരവാഹികൾ
text_fieldsയൂനുസ് എടശ്ശേരി, എ. മുസ്തഫ, മുഹമ്മദ് ഷിബിൽ
ദുബൈ: നല്ലളം പ്രദേശത്തുകാരുടെ യു.എ.ഇ കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഹ്മൂദ് സാലിഹ് (അബൂദബി) ആണ് മുഖ്യരക്ഷാധികാരി. യൂനുസ് എടശ്ശേരി (പ്രസിഡന്റ്), അബ്ദു സലീം പറക്കോളിൽ, സഹീര്‍ ബാബു താഴത്തേകാലം (വൈസ് പ്രസിഡന്റുമാർ), എ. മുസ്തഫ (ജനറൽ സെക്രട്ടറി), ഷർജിത് മാടാക്കര, റഫു റഹ്മത്തുല്ല (ജോ സെക്രട്ടറിമാർ), മുഹമ്മദ് ഷിബിൽ (ട്രഷറർ), കെ. മുഹമ്മദ് ഹാഷിം (യൂത്ത് വിങ് കോഓഡിനേറ്റർ), സഹൽ മുണ്ടോളി, സുനിൽ കുമാർ, വിൻദീപ് മാതമംഗലം (ജോബ് സെൽ കോഓഡിനേറ്റർമാർ), ടി.പി. മിൽസു, അർഷദ് (സ്പോർട്സ് വിങ് കോഓഡിനേറ്റർമാർ), റിയാസ് ചെറിയേടത്ത് (ഇവന്റ് കോഓഡിനേറ്റർ), ഷാഫി ഖലീഫന്റകത്, റഹൂഫ് മുണ്ടോളി, നസീർ നാലകത്ത് വളപ്പിൽ അബൂദബി, സി.കെ. ശിഹാബ്, അബ്ദുൽ ഗഫൂർ കളിയനാട്, ഫിര്ഷദ് ബാബു, പി. റിഷാദ് (റാക്), സലീം കളത്തിങ്ങൽ, അഫ്സൽ മേത്തലേരി, റസാഖ് അബൂദബി, അബ്ദുൽ ഷുക്കൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
തുടർന്ന് ഓൺലൈനായി നടന്ന ആദ്യ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിൽ 23പേർ പങ്കെടുത്തു. സാലിഹ് അബൂദബി മീറ്റിങ്ങിൽ സ്വാഗതം പറഞ്ഞു. കൂട്ടായ്മയുടെ ആദ്യ നോമ്പ് തുറ സംഗമം മാർച്ച് 15ന് ശനിയാഴ്ച ദുബൈയിൽ നടത്താനും യോഗം തീരുമാനിച്ചു.
കൂടാതെ മാസ വരിസംഖ്യ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് വെൽഫെയർ സ്കീം ആരംഭിക്കണമെന്ന ആശയവും യോഗത്തിൽ ഉയർന്നു. യോഗത്തിൽ കളത്തിങ്ങൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

