മന്‍സൂര്‍ പളളൂരിെൻറ ഹ്രസ്വ ചിത്രം ദുബൈയിൽ പ്രദര്‍ശിപ്പിച്ചു
text_fieldsദുബൈ: മന്‍സൂര്‍ പള്ളൂരിെൻറ ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’ എന്ന പുസ്തകത്തെക്കുറിച്ച് കോഴിക്കോട് കഫേമോക്കയും മാഹി ജവാഹര്‍ലാല്‍ നെഹ്റു പഠന കേന്ദ്രവും ചേര്‍ന്ന് തയ്യാറാക്കിയ ഹ്രസ്വ ചിത്രം ദുബൈയിൽ നിറഞ്ഞ സദസ്സ് മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുടെ പാര്‍ലിമെൻറ് സെക്രട്ടറിയും അഖിലേന്ത്യ ജനറല്‍ സിക്രട്ടറിയുമായ കെ .ലക്ഷ്മിനാരായണന് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.
സമാധാനപരമായ ലോകത്തിനായി സ്നേഹത്തില്‍ അധിഷ്ഠിതമായ മാനവ ഐക്യം ഉയര്‍ന്നു വരണമെന്ന ആശയം മുന്നോട്ടു വെക്കുന്ന രീതിയിലാണ് ഡോക്യൂമെൻററി ചിത്രീകരിച്ചിരിക്കുന്നത്. പ്രമേയത്തിലെന്നപോലെ ദൃശ്യാവിഷ്കാരത്തിലും ഡോക്യൂമെൻററി ഏറെ മികവ് പുലര്‍ത്തി എന്ന് പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും സമാധാന പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പ്രശംസ പിടിച്ചുപറ്റിയ പുസ്തകമാണ് 'ടു ഹൂം ഡസ് ദ ട്വൻറി ഫസ്റ്റ് സെന്ച്വറി ബിലോങ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷ. ബര്‍ദുബൈയിലെ ഫോര്‍ച്യൂണ്‍ ഗ്രാൻറ് ഹോട്ടലിലാണ് ഹ്രസ്വ ചിത്രത്തിെൻറ ഗൾഫിലെ ആദ്യ പ്രദര്‍ശനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
