അക്ഷര മധുരവുമായി മനോജ് കളരിക്കൽ യാത്ര തുടരുന്നു
text_fieldsറാസല്‍ഖൈമ: യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന മനോജ് കളരിക്കല്‍ ആവിഷ്കരിച്ച ‘മന ോജ്ഞം’ ഭാഷാ പഠന ശിബിരത്തിലൂടെ നന്മ മലയാളത്തിെൻറ രുചി നുകർന്നത് 80,000 വിദ്യാര്‍ഥികള ്. ദുബൈയില്‍ ഷിപ്പിങ് കമ്പനിയിലെ ജോലിക്കിടെയാണ് പത്തനംതിട്ട കോഴഞ്ചേരി മേലൂക്ക ര സ്വദേശി മനോജിെൻറ മലയാള ഭാഷാ പ്രചാരണം.
കേരളത്തിെൻറ സാംസ്കാരിക പാരമ്പര്യം പു റംനാടുകളിലെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് ‘മനോജ്ഞം’ ഭാഷാ പഠന ശിബിര പദ്ധതിയുടെ രൂപകല്പനക്ക് പിന്നിലെന്ന് മനോജ് കളരിക്കല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിലും വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. കേരളീയ കലകളിലും സംസ്കാരത്തിലും ഊന്നിയാണ് മലയാള ഭാഷാ പഠന വിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മലയാളത്തിന് സമഗ്ര സംഭാവനകള്‍ നല്കിയ കവികളുടെയും സാഹിത്യകാരന്മാരുടെയും ഓര്‍മകള്‍ക്ക് മുന്നില്‍ ആദരം അര്‍പ്പിക്കുന്ന സാഹിത്യ പരിപാടികള്‍ ‘മനോജ്ഞ’ത്തിലെ മുഖ്യ ഇനമാണ്. വായനശീലം വളര്‍ത്തുന്നതിന് ‘മനോജ്ഞം മലയാളം’, ഇരയിമ്മന്‍ തമ്പി, സ്വാതി തിരുനാള്‍ എന്നിവരുടെ കൃതികളെ ആസ്പദമാക്കി നടത്തുന്ന കാവ്യസന്ധ്യ ‘മനോജ്ഞം നൂപുരം’, കേരളീയ വാദ്യോപകരണ നൃത്തോത്സവം ആയ ‘മനോജ്ഞം മോഹനം’ എന്നിവക്കൊപ്പം പരിസ്ഥിതിയും ആരോഗ്യവുമായി ബന്ധപ്പെടുത്തിയും പരിപാടികള്‍ ഒരുക്കുന്നു.
മലയാളത്തിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് നിദാനം തെൻറ രക്ഷിതാക്കളാണ്. കേരളത്തിനൊപ്പം യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയിടങ്ങളിലായി 80,000ത്തോളം വിദ്യാര്‍ഥികളില്‍ ‘നന്മ മലയാള’ത്തിെൻറ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് മനോജ് പറഞ്ഞു.ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഒരുക്കിയ ‘കാവ്യ കേളി’ ആസ്വദിക്കാന്‍ മലയാളികള്‍ക്കൊപ്പം വിദേശികളും എത്തിയിരുന്നു.
വിസ്മയം, മനോജ്ഞം എന്നീ കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. സീതത്തോട് എച്ച്.എസ്.എസിലെ അധ്യാപിക മഞ്ജുവാണ് ഭാര്യ. ശ്രീഹരി, ശ്രീലക്ഷ്മി എന്നിവര്‍ മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
