Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനോഹരമായ...

മനോഹരമായ വിശ്രമജീവിതത്തിന്​ മനോഹരൻ മടങ്ങുന്നു

text_fields
bookmark_border
മനോഹരമായ വിശ്രമജീവിതത്തിന്​ മനോഹരൻ മടങ്ങുന്നു
cancel
camera_alt

മനോഹരൻ

ദുബൈ: നാലു പതിറ്റാണ്ടി​െൻറ പ്രവാസം അവസാനിപ്പിച്ച്​ കണ്ണൂർ മാടായി സ്വദേശി മനോഹരൻ നാട്ടിലേക്ക്​ മടങ്ങുന്നു. അൽ ഹബ്ത്തൂർ ഗ്രൂപ്പി​െൻറ (ബി.ഐ.സി കോൺട്രാക്ടിങ്) ബിൽഡിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ പി.ആർ.ഒ -ഗവൺമെൻറ്​​ അഫയേഴ്‌സ് ഓഫിസർ തസ്​തികയിൽനിന്ന്​ വിരമിച്ചാണ്​ മടങ്ങുന്നത്​. പ്രവാസജീവിതത്തിലെ 40 വർഷവും ഒരേ സ്​ഥാപനത്തിൽ തന്നെ ജോലിചെയ്യാൻ കഴിഞ്ഞത്​ മനോഹര​​െൻറ സ്വീകാര്യതക്ക്​ ഉദാഹരണമാണ്​. 1980- ജൂണിലാണ്​ അദ്ദേഹം യു.എ.ഇയിൽ എത്തിയത്​. ആദ്യ നാളുകളിൽ റാസൽ ഖൈമയിൽ ജോലി അന്വേഷിച്ച്​ നടന്നെങ്കിലും കിട്ടിയില്ല.

പിന്നീടാണ്​ അൽ അബ്​തൂർ ഗ്രൂപ്പിനൊപ്പം ചേർന്നത്​. 61 വയസ്സായ മനോഹരൻ വിരമിക്കൽ സമയത്തിന്​ മു േമ്പ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ രേഖയെയും മക്കളായ ഐശ്വര്യയെയും നന്ദകിഷോറിനെയും ഇടക്ക്​ ദുബൈയിൽ സന്ദർശനത്തിന്​ എത്തിച്ചിരുന്നു. വീട്​ നിർമിക്കാനായതും മക്കളെ പഠിപ്പിക്കാൻ കഴിഞ്ഞതും ബന്ധുക്കൾക്ക്​ യു.എ.ഇയിൽ ജോലി വാങ്ങിനൽകിയതുമാണ്​ മനോഹര​െൻറ പ്രധാന സമ്പാദ്യങ്ങൾ. ചൊവ്വാഴ്​ച കമ്പനിയിൽനിന്നിറങ്ങിയ ​അദ്ദേഹം സ്​ഥാപനവുമായുള്ള ഇടപാടുകൾ തീർത്തശേഷം നാട്ടിലേക്ക്​ മടങ്ങും. നാല്​ പതിറ്റാണ്ടി​െൻറ സേവനത്തിന്​ ഊഷ്​മള യാത്രയയപ്പ്​ നൽകിയാണ്​ അദ്ദേഹത്തെ കമ്പനി യാത്രയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsreturnsManoharanbeautiful leisure life
Next Story