Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമണ്ണാര്‍ക്കാട്...

മണ്ണാര്‍ക്കാട് സോക്കറിന് സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
inauguration
cancel
camera_alt

 മണ്ണാര്‍ക്കാട് സോക്കര്‍ സീസണ്‍ 2 സ്വാഗത സംഘ രൂപവത്​കരണ കണ്‍വെന്‍ഷന്‍ അബൂദബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്യുന്നു

അബൂദബി: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കെ.എം.സി.സി. ഒക്ടോബര്‍ 26ന് അബൂദബി യൂനിവേഴ്സിറ്റി ഫാല്‍ക്കണ്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്‍റ്​ ‘മണ്ണാര്‍ക്കാട് സോക്കര്‍ സീസണ്‍ 2’ വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്​കരിച്ചു.

അന്‍വര്‍ ചുള്ളിമുണ്ടയാണ്​ മുഖ്യ രക്ഷാധികാരി. ചെയര്‍മാന്‍: ഹുസൈന്‍ കിഴക്കേതില്‍. ജനറല്‍ കണ്‍വീനര്‍: സുഹൈല്‍ മാളിക്കുന്ന്, ട്രഷറര്‍: ജാബിര്‍ ആമ്പാടത്ത് എന്നിവരാണ്​ മുഖ്യ ഭാരവാഹികൾ.

നൗഫല്‍ തോണിക്കര, അനസ് മോന്‍പോത്തന്‍, ജാഫര്‍ സാദിഖ് നാലകത്ത്, ആഷിദ് ഷാ ചങ്ങലീരി, കരീം കീടത്ത്, മൊയ്തീന്‍കുട്ടി പൂവക്കോടന്‍, ഷബീര്‍ മണ്ണാര്‍ക്കാട്, യഹ്​യ പെരുമണ്ണില്‍, മുഹമ്മദ് അലി അലനല്ലൂര്‍, ലത്തീഫ് കോട്ടോപ്പാടം, ഉസാമ അലനല്ലൂര്‍, ബഷീര്‍ കോലോത്തൊടി, ബഷീര്‍ മണ്ണിശ്ശേരി, റഫീഖ് മിശ്കാത്തി, സലീം മണ്ണാര്‍ക്കാട്, അബ്ദുല്‍ റഹ്‌മാന്‍ തെങ്കര, ശരീഫ് കിഴക്കേതില്‍ എന്നിവരാണ്​ മറ്റു​ കമ്മറ്റി ഭാരവാഹികൾ.

കൂടാതെ പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് മെംബര്‍മാര്‍, സീനിയര്‍ നേതാക്കള്‍ എന്നിവരുള്‍പ്പെടുന്ന 101 അംഗ സ്വാഗത സംഘം കമ്മിറ്റിയാണ്​ രൂപവത്​കരിച്ചത്​.

മുസഫ അല്‍ ഫുര്‍ഖാന്‍ സെന്‍ററില്‍ നടന്ന സംഗമത്തില്‍ നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഹുസൈന്‍ കിഴക്കേതില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ ശിഹാബ് കരിമ്പനോട്ടില്‍, ട്രഷറര്‍ ഉനൈസ് കുമരനല്ലൂര്‍, ജില്ല ഭാരവാഹികളായ ജാഫര്‍ നാലകത്ത്, നൗഫല്‍ മണലടി, കരീം കീടത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുഹൈല്‍ മാളിക്കുന്ന് സ്വാഗതവും ട്രഷറര്‍ ജാബിര്‍ ആമ്പാടത്ത് നന്ദിയും പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Mannarkad Soccer has formed a welcome team
Next Story