മാനസിന്റെ മാനസോത്സവം
text_fieldsമന്നം സാംസ്കാരിക സമിതി ഷാർജ മാനസിന്റെ മാനസോത്സവം
ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഷാര്‍ജ: മന്നം സാംസ്കാരിക സമിതി ഷാർജ മാനസിന്റെ മാനസോത്സവം 2023 സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ രാവിലെ മുതൽ വിവിധ കലാപരിപാടികളും ഓണസദ്യയും ഗാനമേളയും അരങ്ങേറി. ഉച്ചക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി പങ്കെടുത്ത യോഗത്തിൽ ഈ വർഷത്തെ ഭാരത കേസരി മന്നത്ത് പത്മനാഭൻ മെമ്മോറിയൽ അവാർഡ് ഡോ. സോമൻ ആർ. പിള്ളയ്ക്കും രാമകഥാ ശ്രേഷ്ഠക് പുരസ്കാരം അണ്ടൂർ ശ്രീകുമാറിനും സമ്മാനിച്ചു. മാനസ് പ്രസിഡന്റ് റെജി മോഹൻ നായർ, ജനറൽ സെക്രട്ടറി എം.എൻ. ഹരികൃഷ്ണൻ, ആക്ടിങ് ട്രഷറർ അനിൽകുമാർ, രക്ഷാധികാരി രഘുകുമാർ മണ്ണൂരേത്ത്, പ്രോഗ്രാം കൺവീനർ അഭിലാഷ് കുമാർ, വനിത വിഭാഗം കൺവീനർ ഡോ. ദേവി സുമ എന്നിവർ പങ്കെടുത്തു.

