മന്നം സാംസ്കാരിക സമിതി ഭാരവാഹികള്‍
text_fieldsറെജി മോഹനൻ നായർ, അഖിൽ മുരളീധരൻ, അനിൽകുമാർ കൈപ്പള്ളിൽ
അജ്മാൻ: മന്നം സാംസ്കാരിക സമിതി (മാനസ്) 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. രഘുകുമാർ മണ്ണൂരേത്ത് (രക്ഷാധികാരി), റെജി മോഹനൻ നായർ (പ്രസിഡന്റ്), എം.എൻ. ഹരികൃഷ്ണൻ നായർ, സതീഷ് മണിങ്കൽ (വൈസ് പ്രസിഡന്റുമാർ), അഖിൽ മുരളീധരൻ (ജനറൽ സെക്രട്ടറി), ശ്രീജിത്ത് നായർ, ബിജു മോൻ, പി. മധുസൂദനൻ (ജോയന്റ് സെക്രട്ടറിമാർ), അനിൽകുമാർ കൈപ്പള്ളിൽ (ട്രഷർ), വിനോദ് കുമാർ (ജോയൻറ് ട്രഷറർ), അഭിലാഷ് കുമാർ പലമാറ്റം (ആർട്സ് സെക്രട്ടറി), ശ്രീജിത്ത് പിള്ള, പുഷ്പരാജ് ( ജോയൻറ് ആർട്സ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
ഓഡിറ്ററായി മുരളി സി. പിള്ളയേയും വനിതാ വിഭാഗം കൺവീനറായി മിനി ജയദേവനേയും ജോയന്റ് കൺവീനർമാരായി സൗമ്യാബിജു, രേഖാ ശങ്കർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അദ്വൈത് രഘുകുമാറാണ് ബാലവേദി കൺവീനർ. കൂടാതെ, ഒമ്പതു പേരടങ്ങിയ ഉപദേശക സമിതിയും 30 പേരുള്ള എക്സിക്യുട്ടിവ് കമ്മിറ്റിയും വിവിധ സബ്കമ്മറ്റികളും തെരഞ്ഞെടുക്കപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ രക്ഷാധികാരി രഘുകുമാർ മണ്ണൂരേത്ത് വരണാധികാരിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

