തമിഴ് പാരമ്പര്യ രുചിയുമായി ‘മന്ന മെസ്’ ദുബൈയിലും
text_fields‘മന്ന മെസ്’ സംരംഭകർ വർത്താസമ്മേളനത്തിൽ
സംസാരിക്കുന്നു
ദുബൈ: തമിഴ്നാട്ടിലെ വളരെ പ്രശസ്തമായ ‘മന്ന മെസി’ന് ദുബൈ ഖിസൈസിൽ തുടക്കമായി. സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ സംരംഭത്തിന് നിലവിൽ തമിഴ്നാട്ടിൽ അഞ്ച് ശാഖകളാണുള്ളത്.
സ്ഥാപനത്തിന്റെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റമാണ് ദുബൈയിലേത്. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത തമിഴ് ഭക്ഷണമാണ് മന്ന മെസിന്റെ പ്രത്യേകതയായി വിശദീകരിക്കുന്നത്. ‘അസൈവത്തിൽ ആരോഗ്യം’ എന്ന ആശയത്തിൽ ആരോഗ്യകരമായ നോൺവെജ് ഭക്ഷണമാണ് മന്ന മെസിനെ ആകർഷണീയമാക്കുന്നത്.
കൃത്രിമ നിറങ്ങളും റെഡി മസാലകളും ഒഴിവാക്കി, പ്രാദേശിക ചേരുവകൾ ഉപയോഗിച്ചാണ് ഇവിടെ വിഭവങ്ങൾ തയാറാക്കുന്നത്. ലാൻഡ്മാർക്ക് സെനത്ത് ഗ്രൂപ്പുമായി സഹകരിച്ചാണ് സംരംഭം ദുബൈയിൽ ആരംഭിച്ചിരിക്കുന്നത്. തമിഴ് പാരമ്പര്യ രുചികളെ ഏറ്റവും മികച്ച രീതിയിൽ ഭക്ഷ്യപ്രേമികൾക്ക് വിളമ്പാനാണ് സംരംഭത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ‘മന്ന മെസ്’ സ്ഥാപകൻ ജയരാജ് ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുബൈയിൽ മന്ന മെസ് തുറക്കുന്നതോടെ, തമിഴ്നാടിന്റെ വീട്ടുരുചിയും ആരോഗ്യകരമായ നോൺ-വെജ് ആശയവും ഇനി ഗൾഫിലെ ഭക്ഷണപ്രേമികൾക്കും അനുഭവിക്കാമെന്ന് ലാൻഡ്മാർക്ക് സെനത്ത് ഗ്രൂപ് ഡയറക്ടർ ദീൻ സാദിഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

