മന്മോഹന് സിങ്ങിനെ അനുസ്മരിച്ച് റാക് ഇന്‍കാസ്
text_fieldsറാക് ഇന്‍കാസിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടന്ന മന്മോഹന് സിങ് അനുസ്മരണ ചടങ്ങ്
റാസല്‍ഖൈമ: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിങ്ങിനെ അനുസ്മരിച്ച് റാക് ഇന്‍കാസ്. രാജ്യത്തിന്റെ വളര്‍ച്ചക്കായി മന്‍മോഹന്‍സിങ് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് യോഗം വിലയിരുത്തി. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍മഹ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രസാദ് നെടുമ്പറമ്പില്‍, ജില്‍ജു, റസാഖ്, അജാസ്ഖാന്, വിന്‍സെന്റ്, റിന്സന്, സജിത്ത് മേനോന്, ബിനോഷ് മുരളി, ബൈജു, മെഹജബിന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ അജി സക്കറിയ സ്വാഗതം പറഞ്ഞു.

