Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മ​ഞ്ജു വസന്തം
cancel
camera_alt

മ​ല​യാ​ളി​ക​ൾ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ മഞ്ജു വാര്യർ

Listen to this Article

ഷാ​ർ​ജ: മ​ല​യാ​ളി​ക​ൾ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന്​ ആ​രെ​യെ​ങ്കി​ലും വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത്​ ഒ​രാ​ളെ മാ​ത്ര​മാ​ണ്, മ​ഞ്ജു വാ​ര്യ​രെ. ക​ണ്ണെ​ഴു​തി പൊ​ട്ടും തൊ​ട്ടെ​ത്തി​യ ഭ​ദ്ര​യെ​യും ആ​റാം ത​മ്പു​രാ​നി​ലെ ഉ​ണ്ണി​മാ​യ​യെ​യും സ​മ്മ​ർ ഇ​ൻ ബ​ത്​​ല​ഹേ​മി​ലെ ആ​മി​യെ​യും ക​ന്മ​ദ​ത്തി​ലെ ഭാ​നു​വി​നെ​യും തി​ര​ശ്ശീ​ല​യി​ൽ അ​ന​ശ്വ​ര​മാ​ക്കി​യമ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ മ​ഞ്ജു ഇ​ന്ന്​ പ്ര​വാ​സ ലോ​ക​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ന്‍റെ വ​ർ​ണ​മ​നോ​ഹ​ര​മാ​യ വേ​ദി​യി​ൽ ശ​നി​യാ​ഴ്ച​ വൈ​കീ​ട്ട് 6.30 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന മ​ഞ്ജു വ​സ​ന്ത​ത്തി​ന്‍റെ മു​ഖ്യ​ആ​ക​ർ​ഷ​ണം മ​ഞ്ജു വാ​ര്യ​രാ​യി​രി​ക്കും.മ​ഞ്ജു​വി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ഒ​രു​പി​ടി പാ​ട്ടു​ക​ളു​മാ​യി വി​ധു പ്ര​താ​പ്, ര​മ്യ ന​മ്പീ​ശ​ൻ, രാ​ജ​ല​ക്ഷ്മി, ജാ​സിം ജ​മാ​ൽ, മി​ഥു​ൻ ര​മേ​ശ്​ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കും. മ​ഞ്ജു അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന പ​രി​പാ​ടി കാ​ണാ​ൻ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ലേ​ക്ക്​ പ്ര​വാ​സ​​ലോ​കം ഒ​ഴു​കി​യെ​ത്തും. നീ​ണ്ട ഇ​ട​വേ​ള​ക്കു​ ശേ​ഷ​മാ​ണ്​ മ​ഞ്ജു പ്ര​വാ​സ​ലോ​ക​​ത്തെ വേ​ദി​യി​ലെ​ത്തു​ന്ന​ത്. ആ​റാം ത​മ്പു​രാ​നി​ലെ മ​ഞ്ജു​വി​ന്‍റെ ഡ​യ​ലോ​ഗു​ക​ളും എ​ൻ​ട്രി​യു​മെ​ല്ലാം ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്ക്​ ഏ​റെ പ്രി​യ​പ്പെ​ട്ട രം​ഗ​ങ്ങ​ളാ​ണ്. നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം നി​രു​പ​മ​യാ​യെ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ മ​ഞ്ജു ഇ​ടം പി​ടി​ച്ചു. കിം ​കിം കിം ​എ​ന്ന പാ​ട്ടു​മാ​യെ​ത്തി വൈ​റ​ലാ​യാ​ണ് മ​ഞ്ജു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഏ​ത് കൊ​ച്ചു​കു​ട്ടി​യു​ടെ നാ​വി​ലും കിം ​കിം പാ​ട്ടാ​യി​രു​ന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju WarrierCome on Kerala
News Summary - Manju Warrier addressed the expatriate world today.
Next Story