Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഞ്ചേ​ശ്വ​രം...

മ​ഞ്ചേ​ശ്വ​രം ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ്: ട്വി​ൻ​സ് എ​ൻ​മ​ക​ജെ ജേ​താ​ക്ക​ൾ

text_fields
bookmark_border
cricket premier league
cancel
camera_alt

മ​ഞ്ചേ​ശ്വ​രം ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ ട്വി​ൻ​സ് എ​ൻ​മ​ക​ജെ ടീ​മം​ഗ​ങ്ങ​ൾ

ഷാ​ർ​ജ: ദു​ബൈ കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് അ​ഞ്ചാം സീ​സ​ണി​ൽ ട്വി​ൻ​സ് എ​ൻ​മ​ക​ജെ ചാ​മ്പ്യ​ന്മാ​രാ​യി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ​രി​ധി​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്ത് ത​ല ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച മ​ത്സ​രം ഷാ​ർ​ജ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ന്ന​ത്.

ട്വി​ൻ​സ് എ​ൻ​മ​ക​ജെ​യു​ടെ നൗ​ഫ​ൽ ടൂ​ർ​ണ​മെ​ന്റ് താ​ര​മാ​യും ഫി​ക്സ് വെ​ൽ ച​ല​ഞ്ചേ​ഴ്‌​സ് മീ​ഞ്ച​യു​ടെ വി​ശ്വ മി​ക​ച്ച മൂ​ല്യ​മു​ള്ള ക​ളി​ക്കാ​ര​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബെ​സ്റ്റ് ബാ​റ്റ​ർ അ​വാ​ർ​ഡി​ന് പൈ​വ​ളി​കെ ടീ​മി​ന്റെ ദി​ല്ലു, ബെ​സ്റ്റ് ബൗ​ള​ർ അ​വാ​ർ​ഡി​ന് മീ​ഞ്ച ടീ​മി​ന്റെ ല​ത്തീ​ഫ്, എ​മേ​ർ​ജി​ങ് പ്ലേ​യ​ർ അ​വാ​ർ​ഡി​ന് മീ​ഞ്ച ടീ​മി​ന്റെ ശ​ക്തി​കാ​ന്ത്, ബെ​സ്റ്റ് ഫീ​ൽ​ഡ​ർ അ​വാ​ർ​ഡി​ന് വൊ​ർ​ക്കാ​ടി ടീ​മി​ന്റെ ജൗ​ഷാ​ൻ, ബെ​സ്റ്റ് കീ​പ്പ​ർ അ​വാ​ർ​ഡി​ന് മീ​ഞ്ച ടീ​മി​ന്റെ വി​ശ്വ, ക്ലാ​സി​ക് ക്യാ​ച്ച് അ​വാ​ർ​ഡി​ന് വൊ​ർ​ക്കാ​ടി ടീ​മി​ന്റെ ആ​സി​ഫ് എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. എ​ൻ​മ​ക​ജെ​യു​ടെ ഉ​മ്മ​ർ ഫാ​റൂ​ഖാ​ണ് മാ​ൻ ഓ​ഫ് ദി ​ഫൈ​ന​ൽ.

ടൂ​ർ​ണ​മെൻറ് അ​യ്യൂ​ബ് ഉ​റു​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മു​സ്​​ലിം​ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​സാ​ർ ത​ള​ങ്ക​ര​ക്ക് അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ, ഇ​ബ്രാ​ഹിം ബേ​രി​കെ, മ​ൻ​സൂ​ർ മ​ർ​ത്യ, അ​ഷ്‌​റ​ഫ് ബാ​യാ​ർ, സ​ലാം പാ​ട്​​ല​ട്​​ക്ക, അ​ലി സാ​ഗ്, സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ, മു​നീ​ർ ബേ​രി​ക, യൂ​സു​ഫ് ഷേ​ണി ആ​സി​ഫ് ഹൊ​സ​ങ്ക​ടി, അ​മാ​ൻ ത​ലേ​ക്ക​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE news
News Summary - Manjeswaram Cricket Premier League-Twins enmakaje Winners
Next Story