Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ’...

‘മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ’ മ്യൂ​സി​ക്ക​ൽ സിം​ഫ​ണി 14ന്

text_fields
bookmark_border
‘മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ’ മ്യൂ​സി​ക്ക​ൽ സിം​ഫ​ണി 14ന്
cancel
camera_alt

മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ’ മ്യൂ​സി​ക്ക​ൽ സിം​ഫ​ണി ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

Listen to this Article

​ദു​ബൈ: പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ് ന​യി​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ൽ സിം​ഫ​ണി ഫെ​ബ്രു​വ​രി 14ന് ​ദു​ബൈ​യി​ൽ അ​ര​ങ്ങേ​റും. ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ-​സം​ഗീ​ത പ്ര​തി​ഭ​ക​ളു​ടെ​യും ആ​സ്വാ​ദ​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ‘സ്റ്റേ​ജ് യു.​എ.​ഇ’ ആ​ണ്​ ‘മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ’ എ​ന്ന പേ​രി​ലു​ള്ള സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 14ന്​ ​രാ​ത്രി ഏ​ഴു മു​ത​ൽ 10 വ​രെ ദു​ബൈ മം​സാ​റി​ലെ ഫോ​ക്​​ലോ​ർ തി​യ​റ്റ​റാ​ണ്​ വേ​ദി.

വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ ഗേ​റ്റ്​ തു​റ​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സ്റ്റേ​ജ് യു.​എ.​ഇ ര​ക്ഷാ​ധി​കാ​രി എ​ൻ. മു​ര​ളീ​ധ​ര​പ്പ​ണി​ക്ക​ർ അ​റി​യി​ച്ചു. പാ​സ് ല​ഭി​ക്കാ​ൻ 050 208 9123, 050 624 1514 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. യു.​എ.​ഇ​യി​ലെ യു​വ ഗാ​യ​ക​രാ​യ 30 പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തു​ന്ന സം​ഗീ​ത​സ​ന്ധ്യ പ്ര​വാ​സി​ക​ളാ​യ സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്ക്​ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​പ്പ​ണി​ക്ക​ർ പ​റ​ഞ്ഞു.

പാ​ടാ​ൻ ക​ഴി​വു​ണ്ടാ​യി​ട്ടും മി​ക​ച്ച പ​രി​ശീ​ല​ന​മോ വേ​ദി​യോ ല​ഭി​ക്കാ​ത്ത​തു​​കൊ​ണ്ട്​ അ​റി​യ​പ്പെ​ടാ​തെ പോ​കു​ന്ന നി​ര​വ​ധി ഗാ​യ​ക​ർ പ്ര​വാ​സ​ലോ​ക​ത്തു​ണ്ട്. അ​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​ണ്​ ‘മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു വേ​ദി ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ‘Manjanikombil’ Musical Symphony on the 14th
Next Story