വടക്കന്‍ കാറ്റിന് മാമ്പഴ മണം; വിപണിയില്‍ സ്വദേശി മാങ്ങകളെത്തി
text_fieldsഷാര്‍ജ: യു.എ.ഇയുടെ വടക്കന്‍ മേഖലയിലെ മാന്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. മസാഫി, ദഫ്ത്ത, ബിത്ന തുടങ്ങിയ നാട്ട് ചന്തകളിലെല്ലാം ഇപ്പോള്‍ നാട്ടുമാങ്ങകള്‍ കിട്ടും. ദിബ്ബ, മസാഫി, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ നിന്നാണ് മാങ്ങകള്‍ പ്രധാനമായും എത്തുന്നത്. വരവ് മാങ്ങകളെക്കാള്‍ വില അല്‍പം കൂടുതലാണെങ്കിലും ഗുണവും കൂടുതലാണ്.
വെയിൽ കൊണ്ട് മൂത്ത് പഴുത്ത മാങ്ങകള്‍ക്ക് ജൈവ മധുരം. തോട്ടത്തിെൻറ പുതുമ ഉപഭോക്താവിനെ ബോധ്യപ്പെടുത്താWWന്‍ മാങ്ങാകുലകള്‍ തന്നെയാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. മൂവാണ്ടന്‍ മാങ്ങയുടെ ചന്തമുള്ള മാങ്ങ മുതല്‍ അല്‍ഫോന്‍സ വരെയുണ്ട് ഇക്കൂട്ടത്തില്‍. പെരുന്നാള്‍ പ്രമാണിച്ച് സന്ദര്‍ശകര്‍ വടക്കോട്ട് ഒഴുകിയത് മാങ്ങ വിപണിക്കും ഗുണം ചെയ്തതായി കച്ചവടക്കാര്‍ പറഞ്ഞു. മാങ്ങയുടെ മധുരം ഉപഭോക്താവിനെ അനുഭവിച്ചറിയിച്ചാണ് കച്ചവടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
